ബംഗ്ലാദേശിനെതിരായ T20 പരമ്പര വിജയം നേടി വിന്‍ഡീസ്
വ്യാഴാഴ്ച ഗയാന നാഷണൽ സ്റ്റേഡിയത്തിൽ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി20 ഇന്റർനാഷണൽ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ അഞ്ച് വിക്കറ്റിന് അനായാസ ജയം നേടി വെസ്റ്റ് ഇന്‍ഡീസ്.ക്യാപ്റ്റൻ നിക്കോളാസ് പൂരന്റെ വിനാശകരമായ പ്രകടനമാണ് അവര്‍ക്ക് മുതല്‍ കൂട്ടായത്.വിജയത്തോടെ ടൂര്‍ണമെന്റില്‍ മൂന്നാം മത്സരത്തിലും ജയം നേടിയ വിന്‍ഡീസ് മൂന്നു മത്സരങ്ങളുടെ പരമ്പര 2 – 0 നു നേടി കഴിഞ്ഞു.മഴ മൂലം ഒന്നാം മത്സരം ഉപേക്ഷിച്ചിരുന്നു.
ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേഷ് അഞ്ചു വിക്കറ്റ് നഷ്ട്ടത്തില്‍ 163 റണ്‍സ് നേടി.അഫീഫ് ഹുസൈന്‍,ലിട്ടോന്‍ ദാസ് എന്നിവരുടെ ഇന്നിങ്ങ്സ് ആണ് ബംഗ്ലാദേശിനു തുണയായത്.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് തുടക്കം പിഴച്ചു.ഏഴാം ഓവറിൽ മൂന്നിന് 43 എന്ന നിലയിൽ ഇന്നിംഗ്‌സുമായി ക്രീസിലെത്തിയ പൂറന്‍ ഓപ്പണര്‍ മയെര്‍സിനെ കൂട്ടുപിടിച്ച് എട്ടോവറിൽ 85 റൺസ് എന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി.പത്തു പന്ത് ബാക്കി നിര്‍ത്തിയാണ് വിന്‍ഡീസ് വിജയം നേടിയത്.മത്സരത്തിലെ ഹീറോ ആയ പൂറന്‍ തന്നെയാണ് പരമ്പരയിലെ താരവും.






































