വികൃതിയായ ഇതിഹാസപുരുഷൻ ഡെന്നിസ് ലില്ലിക് പിറന്നാൾ ആശംസകൾ
ലോക ഫാസ്റ്റ്ബൗളിംഗ് ലോകത്തെ വികൃതിയായ ഇതിഹാസപുരുഷനായ ഇടിമിന്നൽ ഡെന്നിസ് ലില്ലിക് പിറന്നാൾ ആശംസകൾ
വിൻഡീസ് ബൗളിംഗ് ലോകക്രിക്കറ്റ് താണ്ഡവമാടിയ കാലത്ത് അതേ രീതിയിൽ മറുപടി കൊടുത്ത മറ്റൊരു അവതാര പുരുഷൻ.
ലില്ലി തന്റെ യവ്വന കാലത് മൈതാനിയിൽ വെച്ച് ഏറ്റവും മോശമായ പെരുമാറ്റം, അനുസരണ എന്നീ ഒട്ടും തീണ്ടാത്ത ഒരു കായിക താരം, ഒരു പക്ഷേ പ്രായത്തിന്റെ തിളപ്പ്.
ലില്ലി, റോഡ്മാർഷ് സുഹൃത്ത് ബന്ധം കളിക്കളത്തിന് പുറത്ത് എന്നപോലെ കളിയിലും വെച്ചുപുലർത്തി, ആദ്യമായാണ് ഒരു അപൂർവ്വ റെക്കോർഡ് അങ്ങനെ അവർ ലോകത്തിന് കാണിച്ചത്, ലില്ലി, മർഷ് കൂട്ട് കെട്ടിൽ 69 വിക്കറ്റ് പിറന്നു, പിൽക്കാലത്തു മഖായ , ബൗച്ചർ സഖ്യം (96 ) അത് തകർത്തു.
ഒരിക്കൽ ഇംഗ്ളീഷ് കായിക മാസിക ആയ “സ്പോർട്സ് സ്റ്റാറിൽ ” ലില്ലി കൊടുത്ത ഒരു ഇന്റർവ്യൂ ആർട്ടികൾ കണ്ടു, താൻ ബൗൾ ചെയ്യുന്ന സമായത് ബാറ്സ്മാന്മാർക് പരമാവധി ഭയം നൽകി അവരെ മാനസിക സമർദ്ധത്തിന് അടിമപ്പെടുത്തുക, അവരെ ബൗൻസർ കൊണ്ട് പരിക്കേൽപ്പിക്കുക അതായിരുന്നു തന്റെ ലക്ഷ്യം എന്ന്, ഒരിക്കൽ അദ്ദേഹത്തിന്റെ ബൗൻസർ ബൗളിങ് കണ്ട കോപിതനായ ജാവേദ് മിയാൻദാദ് സ്ലെഡ്ജ് നടത്തി, അതേ മത്സരത്തിൽ ലില്ലിയുടെ മാരക ബൗൻസർ കളിക്കാൻ ശ്രമിച്ച മിയാൻദാദ് ഒടിഞ്ഞ കൈയ്യും കൊണ്ട് കറാച്ചിയിലേക് ഉടൻ പറന്നു,
ഇഗ്ലണ്ടിന് എതിരായ ടെസ്റ്റ് മാച്ചിൽ അലുമിനിയം കൊണ്ട് നിർമ്മിച്ച ബാറ്റ് കൊണ്ട് കളിച്ചു മറ്റൊരു അപൂർവ വിവാദം, പക്ഷെ എല്ലാം പ്രായത്തിന്റെ രക്തതിളപ്പ്, അതാണ് അദ്ദേഹം പറഞ്ഞത്, പക്ഷെ അത് ആസ്ത്രേലിയൻ കളിക്കാർ ഇപ്പോളും കൂടെ കൊണ്ടുനടക്കുന്ന ഒരു കലാപരിപാടികൾ ആണ്, അത് , രക്തത്തിൽ അലിഞ്ഞ ഒന്നാണ് എന്ന് ഇന്റർവ്യൂ ചെയ്ത അദ്ദേഹത്തിന്റെ നാട്ടുകാരനും മുൻകാല കളിക്കാരനുമായ റിച്ചി ബെനർഡ് പറഞ്ഞപ്പോൾ , അവർ തമ്മിൽ ഒരു വാക്ക് തർക്കം നടന്നു എന്നും മസികയിൽ പരാമർശം നടത്തി.
90s തുടങ്ങിയ അദ്ദേഹത്തിന്റെ ബൗളിംഗ് അക്കാദമിയിൽ നിന്നും വളർന്ന് വന്നവരാണ് ബ്രെറ്റ് ലീ, മിച്ചൽ ജോണ്സൻ, ഷോണ് ടെറ്റ് എന്നിവർ.
പിന്നീട് അദ്ദേഹം MRF പേസ് ഫൗണ്ടേഷനിലെ ആവിഭാജ്ജ്യഘടകമായി മാറി, അദ്ദേഹ പരിശീലനം നൽകാത്ത യുവ ഇൻഡ്യൻ ബൗളർമാർ ചുരുക്കം, അദ്ദേഹത്തിന്റെ ഗുഡ്ബുക്കിൽ പെട്ടവരാണ് ഇർഫാൻ പത്താൻ, ശ്രീശാന്റ്, മനാഫ് പട്ടേൽ, ബാലാജി,നെഹ്റ, സഹീർ എന്നിവർ..
കപിൽ, റിച്ചാർഡ് ഹർഡ്ലി സഖ്യം വിക്കറ്റ് വേട്ട നടത്തുന്നതിന് മുൻപ് ടെസ്റ്റ് ക്രിക്കറ്റിൽ 355 വിക്കറ്റ് എന്ന വലിയ ഒരു നേട്ടം ലില്ലിക് മായരമായിരുന്നു..