ഇന്തോനേഷ്യൻ ബാഡ്മിന്റണ്‍ ഓപ്പണിൽ ക്വാര്‍ട്ടര്‍ ഫൈനലില്‍ കയറി ഇന്ത്യയുടെ എച്ച്എസ് പ്രണോയ്
ഇന്തോനേഷ്യൻ ഓപ്പണ്‍ 100 ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കയറി ഇന്ത്യയുടെ മലയാളി ബാഡ്മിന്റണ്‍ താരം എച്ച്എസ് പ്രണോയ്. പുരുഷ സിംഗിള്‍സില്‍ ഹോങ്കോങ്കിന്റെ എന്‍ജി കാ ലോങ് അന്‍ഗസിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് ഇന്ത്യൻ താരം അവസാന എട്ടിലെത്തിയത്. സ്കോര്‍: 21-11, 21-18.
വെറും 41 മിനിറ്റിനുള്ളിലാണ് ഹോങ്കോങ്ക് താരത്തിനെതിരെ പ്രണോയിയുടെ വിജയം നേടിയെടുത്തത്. ലോക റാങ്കിങ്ങില്‍ 12-ാം സ്ഥാനത്തുള്ള കാ ലോങ്ങിനെതിരേ തകര്‍പ്പന്‍ പ്രകടനമാണ് പ്രണോയി പുറത്തെടുത്തത്. ഡെന്മാര്ക്കിന്റെ റാസ്മസ് ഗെംകെയോ ഫ്രാന്‍സിന്റെ ബ്രൈസ് ലെവെര്ഡെസോ ആയിരിക്കും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രണോയിയുടെ എതിരാളി മറ്റൊരു പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ത്യയുടെ സമീര്‍ വര്‍മ തോറ്റ് പുറത്തായി. മലേഷ്യയുടെ ലീ സീ ജിയയാണ് സമീറിനെ കീഴടക്കിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. സ്കോര്‍: 10-21, 13-21