നാഷൻസ് ലീഗിൽ തുർക്കി,ഉക്രെയിൻ ടീമുകൾക്ക് തുടർച്ചയായ ജയം
നാഷൻസ് ലീഗിൽ ഇന്നലെ നടന്ന മൽസരത്തിൽ ഉക്രെയിൻ അർമീനിയയെ എതിരില്ലാത്ത മൂന്നു ഗോളിന് തോൽപ്പിച്ചു.തുടർച്ചയായി രണ്ടു മൽസരം ജയിച്ച ഉക്രെയിൻ ലീഗ് ബി ഗ്രൂപ്പ് 1 ൽ ഒന്നാം സ്ഥാനത്തും രണ്ടു മൽസരങ്ങൾ തുടരെ തോറ്റ അർമീനിയ അവസാന സ്ഥാനത്തുമാണ്.തുടക്കം മുതൽ ആധിപത്യം പുലർത്തി കളിച്ച ഉക്രെയിൻ വേണ്ടി രണ്ടാം പകുതിയിൽ റസ്ലിൻ മാലിനോവസ്ക്കി,ഓലേകസാണ്ടർ കരവയേവ്,വിറ്റാലേ മൈകോളെൻകൊ എന്നിവർ സ്കോർ ചെയ്തു.
നാഷൻസ് ലീഗിൽ നടന്ന മറ്റൊരു മൽസരത്തിൽ ലക്സംബേർഗിനെ തുർക്കി എതിരില്ലാത്ത രണ്ടു ഗോളിന് തോൽപ്പിച്ചു.തുടർച്ചയായ മൂന്നാം വിജയം നേടിയ തുർക്കി ആണ് ലീഗിൽ ഒന്നാം സ്ഥാനത്ത്.ഹക്കൻ കാലഹാനോഗുളു 37 ആം മിനുട്ടിൽ ലഭിച്ച പെനാൽട്ടി ഗോളാക്കുകയും സെർഡാർ ഡർസൻ രണ്ടാം പകുതിയിൽ നേടിയ ഗോളുമാണ് തുർക്കിക്ക് വിജയം സമ്മാനിച്ചത്.






































