മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് ചാമ്പ്യന്മാര് !!!!!
പതിനഞ്ച് മിനുറ്റ് മാത്രം ബാക്കി നില്‍ക്കെ തങ്ങള്‍ ഈ കൊല്ലം മൊത്തം പ്രയത്നിച്ച ലീഗ് കിരീടം നഷ്ട്ടപ്പെടും എന്ന അവസ്ഥയില്‍ നിന്ന് അഞ്ചു മിനുട്ടിനുള്ളില്‍ മൂന്നു ഗോളുകള്‍ നേടി കൊണ്ട് മാഞ്ചസ്റ്റര്‍ സിറ്റി അഞ്ച് വർഷത്തിനിടെ തങ്ങളുടെ നാലാമത്തെ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി.ആസ്റ്റന്‍ വില്ലയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആണ് സിറ്റി തോല്‍പ്പിച്ചത്. ഒരു പോയിന്റ് വിത്യാസത്തില്‍ പുറകില്‍ ഫിനിഷ് ചെയ്ത ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ആസ്റ്റന്‍ വില്ലക്കെതിരെ മികച്ച അറ്റാക്കിംഗ് ഡിസ്പ്ലേ കാഴ്ച്ചവെച്ചിട്ടും ഗോള്‍ നേടാന്‍ മാത്രം സിറ്റിക്ക് കഴിഞ്ഞില്ല.37 ആം മിനുട്ടില്‍ വില്ലക്ക് വേണ്ടി മാറ്റി കാഷും 69 ആം മിനുട്ടില്‍ ഫിലിപ് കുട്ടീഞ്ഞോയും നേടിയ ഗോളുകള്‍ ആണ് സിറ്റിയെ മത്സരത്തിന്റെ എഴുപത് മിനുട്ടുകളിലും വിറപ്പിച്ച് നിര്‍ത്തിയത്.68 ആം മിനുട്ടില്‍ സില്‍വക്ക് പകരം ഇറങ്ങിയ ഗുണ്ഡോഗനും റോഡ്രിയുമാണ് സിറ്റിക്ക് വേണ്ടി ഗോളുകള്‍ നേടിയത്.ഇതോടെ ആറു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടൈറ്റില്‍ മാഞ്ചസ്റ്റര്‍ സിറ്റി നേടി കഴിഞ്ഞു.13 എണ്ണം നേടിയ യുണൈറ്റഡ് തന്നെ ആണ് ഇപ്പോഴും പ്രീമിയര്‍ ലീഗ് കിരീടങ്ങളുടെ എണ്ണത്തില്‍ ഒന്നാമന്.






































