കോപ്പ ഇറ്റാലിയ ഫൈനലില്‍ ഇടം നേടി യുവന്‍റ്റസ്
ബുധനാഴ്ച ഫിയോറന്റീനയ്‌ക്കെതിരായ സെമിഫൈനലിന്റെ രണ്ടാം പാദത്തിൽ ഫെഡറിക്കോ ബെർണാർഡെഷിയുടെയും ഡാനിലോയുടെയും ഗോളുകൾക്ക് യുവന്റസ് 2-0 ന് ജയിച്ചതിന് ശേഷം ഇന്റർ മിലാനുമായി കോപ്പ ഇറ്റാലിയ ഫൈനൽ പോരാട്ടത്തിനുള്ള വേദി ഒരുങ്ങുന്നു.ഫ്ലോറൻസിൽ നടന്ന ആദ്യ പാദത്തിൽ അവസാന മിനുട്ടിലെ സെല്‍ഫ് ഗോള്‍ യുവേയുടെ രക്ഷക്ക് എത്തി എങ്കിലും രണ്ടാം പാദത്തില്‍ തുടക്കം മുതല്‍ക്കേ യുവന്ട്ടസ് ആധിപത്യം സ്ഥാപിക്കുന്നതില്‍ വിജയിച്ചു.
32-ാം മിനിറ്റിൽ ബെർണാഡെഷിയുടെ മികച്ച ഫിനിഷിംഗ് ആതിഥേയർക്ക് ലീഡ് നൽകി.രണ്ടാം പകുതിയിൽ അഡ്രിയൻ റാബിയോട്ടിന്റെ ഗോള്‍ VAR റദ്ദാക്കിയിരുന്നു.എക്സ്ട്രാ ടൈമില്‍ ഡാനിലോ നേടിയ ഗോളും കൂടി ആയതോടെ സുഖപ്രദമായ ഒരു വിജയം യുവന്‍റ്റസ് നേടി.മെയ് 11ന് നടക്കുന്ന കോപ ഇറ്റാലിയ ഫൈനല്‍ മത്സരത്തില്‍ യുവന്‍റ്റസ് ഇന്‍റര്‍ മിലാനെ നേരിടും.






































