ബെഞ്ചമിൻ പവാർഡിനെ ബയേൺ മ്യൂനിച് സ്വന്തമാക്കി
2018 ലോക കപ്പിൽ അര്ജന്റീനക്കെതിരെ നേടിയ വിഖ്യാത ഗോളിൽ അറിയപ്പെട്ട താരമാണ് ബെഞ്ചമിൻ പാവാർഡ്. അദ്ദേഹത്തെ 31 മില്യൺ യൂറോ കൊടുത്തു സ്വന്തമാക്കിയിരിക്കുകയാണ് ജർമൻ വമ്പന്മാരായ ബയേൺ മ്യൂനിച്. ജർമൻ ക്ലബ് തന്നെയായ സ്റ്റ്ട്ഗട്ടിന്റെ കളിക്കാരനായിരുന്നു ഈ 23കാരൻ.
സെന്റർ ബാക്ക് ആയിട്ടായിരുന്നു പേവാർഡിനെ സ്റ്റ്ട്ഗട്ട് ഉപയോഗിച്ചോണ്ട് ഇരുന്നത്. റൈറ്റ് വിങ് ബാക്കായിട്ടാണ് പക്ഷെ ഫ്രാൻസിന് വേണ്ടി അദ്ദേഹം കളിക്കുന്നത്. ഡിഫെൻസിവ് മിഡ്ഫീൽഡർ ആയും താരത്തിന് കളിയ്ക്കാൻ സാധിക്കും. പല പൊസിഷനുകളിൽ നന്നായി കളിയ്ക്കാൻ സാധിക്കും എന്നുള്ളത് തന്നെയാണ് ഇദ്ദേഹത്തിന്റെ കരുത്തും. കോച്ച് ആയ കോവച്ച് ആവശ്യപ്പെടുന്ന ഏതു പൊസിഷനിലും കളിയ്ക്കാൻ താൻ തയ്യാറാണെന്ന് പേവാർഡും വ്യക്തമാക്കി കഴിഞ്ഞിരിക്കുന്നു. കിമ്മിച്ച് ഉള്ളത് കൊണ്ടും ഹമ്മൽസ് പോയ സ്ഥിതിക്കും സെന്റർ ബാക്ക് ആയിട്ടായിരിക്കും അദ്ദേഹത്തെ ബയേൺ കൂടുതൽ ഉപയോഗിക്കുക. ഏതായാലും പേവാർഡിന് അനുയോജ്യമായ നീക്കം തന്നെയായിരുന്നു ഇത്.






































