ഗ്രൂതർ ഫ്യൂർത്തിനെ തകര്‍ത്ത് മ്യൂണിക്ക്
റോബർട്ട് ലെവൻഡോവ്സ്കി ഇരട്ട ഗോളുകൾ നേടിയപ്പോൾ ബയേൺ മ്യൂണിക്ക് ബുണ്ടസ്ലിഗയുടെ ഏറ്റവും താഴെയുള്ള ക്ലബ്ബായ ഗ്രൂതർ ഫ്യൂർത്തിനോട് 4-1 ന് ജയിച്ച് ജർമ്മൻ ലീഗ് കിരീടപ്പോരാട്ടത്തിൽ കൂടുതല്‍ ശക്തരായി തിരിച്ചു വന്നു.ഹാഫ് ടൈമിന് മൂന്ന് മിനിറ്റ് മുമ്പ് ബ്രാനിമിർ ഹർഗോട്ടയുടെ ഒരു ഫ്രീകിക്ക് ഗോള്‍ അലയൻസ് അരീനയെ നിശബ്ദമാക്കി,താരം ഫ്യൂർത്തിന് ലീഡ് നൽകി.
എന്നാൽ തിരിച്ചടിക്കാന്‍ ബയേണിനു രണ്ടാം പകുതിയുടെ 30 സെക്കൻഡിൽ താഴെ സമയമേ എടുത്തുള്ളൂ.കളിയിൽ ആധിപത്യം പുലർത്തിയ ചാമ്പ്യന്മാർ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ സെബാസ്റ്റ്യൻ ഗ്രീസ്ബെക്കിന്റെ സെൽഫ് ഗോളിൽ ലീഡ് നേടി.82-ാം മിനിറ്റിൽ ലെവൻഡോവ്സ്കി ബയേണിന്റെ മൂന്നാമത് ഗോള്‍ നേടുകയും ചെയ്തപ്പോള്‍ എക്സ്ട്രാ ടൈമില്‍ ഏറിക്ക് ചൌപ്പോ മോട്ടിംഗ് മ്യൂണിക്കിനു വേണ്ടി നാലാം ഗോള്‍ നേടി.






































