മികച്ച തിരിച്ചുവരവ് നടത്തി റെഡ് ഡെവിള്‍സ്
ഞായറാഴ്ച നടന്ന പ്രീമിയർ ലീഗിൽ ലീഡ്സ് യുണൈറ്റഡിനെതിരെ 4-2 ന് ജയിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗില്‍ നാലാം സ്ഥാനം നിലനിര്‍ത്തി.ആദ്യ പകുതിയില്‍ തന്നെ ഹാരി മഗ്വയറും ബ്രൂണോ ഫെര്‍ണാണ്ടസും യുണൈറ്റഡിന് ഇരട്ട ലീഡ് നേടി കൊടുത്തു.എന്നാൽ രണ്ടാം പകുതിയുടെ മിനിറ്റുകൾക്കുള്ളിൽ ലീഡ്സ് തിരിച്ചടിച്ചു.
53 ആം മിനുട്ടില്‍ റോഡ്രിഗോയും 54 ആം മിനുട്ടില്‍ റഫീഞ്ഞയും സ്കോര്‍ ചെയ്തതോടെ റെഡ് ഡെവിള്‍സ് സമ്മര്‍ദത്തില്‍ ആയി.അധികം താമസിയാതെ പോൾ പോഗ്ബക്ക് പകരം ഫ്രെഡ് പിച്ചിലേക്ക് വന്നു.ഈ ഒരു തീരുമാനം യുണൈറ്റഡിന്റെ വിജയത്തിലേക്ക് നയിക്കുന്ന ഒന്നായിരുന്നു.വന്നു മൂന്നു മിനുട്ട് പൂര്‍ത്തിയാക്കും മുന്‍പ് താരം ടീമിന് വേണ്ടി മൂന്നാം ഗോള്‍ നേടി.പൊരുതാന്‍ ഉറച്ച ലീട്സിന്റെ പെട്ടിയില്‍ അവസാന ആണി അടിച്ചു കൊണ്ട് 88 ആം മിനുട്ടില്‍ എലാങ്ങയും സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.






































