ചെല്‍സിയുടെ പരിക്കിന്റെ പട്ടിക നീളുന്നു
ചെൽസി അസിസ്റ്റന്റ് കോച്ച് സോൾട്ട് ലോ, 2022 ലെ ക്ലബ് ലോകകപ്പ് സെമി-ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി മേസൺ മൗണ്ടിന്റെ ഫിറ്റ്നസിനെക്കുറിച്ചുള്ള ഒരു അപ്ഡേറ്റ് നൽകി.ശനിയാഴ്ച എഫ്എ കപ്പിൽ പ്ലൈമൗത്ത് ആർഗൈലുമായുള്ള ബ്ലൂസിന്റെ ഏറ്റുമുട്ടലിനിടെ പരിക്ക് പറ്റിയ താരം പിച്ചില്‍ നിന്ന് കയറിയിരുന്നു.ഇന്ന് ക്ലബ് വേള്‍ഡ് കപ്പ് സെമി ഫൈനലില്‍ താരം കളിക്കുമോ എന്നത് ചെല്‍സിക്ക് വളരെ നിര്‍ണായകം ആണ്.
ചെൽസി സ്ക്വാഡിനൊപ്പം അദ്ദേഹം യുഎഇയിലേക്ക് പോയിട്ടുണ്ട്.താരത്തിന്റെ തിരിച്ചുവരാനുള്ള ശേഷി ഭയങ്കരം ആണെന്നും,മത്സരത്തിനു മുന്നോടിയായി മാത്രമേ തീരുമാനം പറയാന്‍ ആകുള്ളൂ എന്നും അസിസ്റ്റന്റ് കോച്ച് പറഞ്ഞു.ചെൽസിക്ക് ഈയിടെയായി നിരവധി ഉയർന്ന പരിക്കുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. മികച്ച കാമ്പെയ്ൻ നടത്തിയിരുന്ന ബെൻ ചിൽവെൽ ലിഗമെന്റിന് പരിക്കേറ്റതിനാൽ സീസണിൽ നിന്ന് ഒഴിവാക്കപ്പെട്ടു, അതേസമയം റൂബൻ ലോഫ്റ്റസ്-ചീക്ക്,റീസ് ജെയിംസിനും ഈയിടെ പരിക്കേറ്റിരുന്നു.