ടാഗ്ലിയാഫിക്കോ വളരെ നിരാശന്‍ ആണ്
വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ തന്റെ സ്വപ്ന ക്ലബ് ആയ ബാഴ്സലോണയിലേക്ക് പോകാന്‍ തടഞ്ഞതിൽ അയാക്സിന്റെ ലെഫ്റ്റ് ബാക്ക് നിക്കോളാസ് ടാഗ്ലിയാഫിക്കോ നിരാശ പ്രകടിപ്പിച്ചു.അർജന്റീനിയൻ ഇന്റർനാഷണൽ സീസൺ അവസാനിച്ചതിന് ശേഷം ഒരു സ്വതന്ത്ര ഏജന്റായി മാറും. സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണയുടെ താൽപ്പര്യത്തെത്തുടർന്ന് അദ്ദേഹം ഒരു നീക്കം സ്വപ്നം കാണുന്നുണ്ടായിരുന്നു.ഒരു അഭിമുഖത്തിനിടെ ആണ് ടാഗ്ലിയാഫിക്കോ തന്റെ നിരാശ പ്രകടിപ്പിച്ചത്.
“ബാഴ്സ പോലൊരു ക്ലബിലേക്ക് പോകാൻ കഴിയുന്നത് ഒരു അതുല്യമായ അവസരമാണെന്നും എനിക്ക് അറിയാം.എന്റെ പ്രൊഫഷണലിസം എന്നെ ദോഷകരമായി ബാധിച്ചു, എല്ലായ്പ്പോഴും നന്നായി പരിശീലിക്കുന്നു, ഒരിക്കലും പ്രശ്നമുണ്ടാക്കില്ല, എല്ലാ ദിവസവും നല്ല പെരുമാറ്റം കാണിക്കുന്നു.അത് മൂലം ആണ് ഇങ്ങനെ സംഭവിച്ചത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.” അദ്ദേഹം അഭിമുഘത്തില്‍ പറഞ്ഞു.






































