Foot Ball ISL Top News

കേരളം വിജയവഴിയിലേക്ക് തിരിച്ചെത്തി

February 5, 2022

കേരളം വിജയവഴിയിലേക്ക് തിരിച്ചെത്തി

വെള്ളിയാഴ്ച വാസ്കോയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരേ  2-1 ന് മികച്ച പ്രകടനത്തോടെ പത്ത് പേരുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.രണ്ടാം പകുതിയിൽ ജോർജ് പെരേര ഡിയാസ് (62), അൽവാരോ വാസ്‌ക്വസ് (82) എന്നിവരുടെ സ്‌റ്റനർ ഗോളുകൾ നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിന്റെ ദുരിതം കൂടുതൽ ആഴത്തിലാക്കിയപ്പോൾ കേരളം വിജയവഴിയിലേക്ക് മടങ്ങി.

ഇഞ്ചുറി ടൈമിൽ മുഹമ്മദ് ഇർഷാദ് ഒരു ഗോൾ നേടിയെങ്കിലും അത് വെറും ആശ്വാസ ഗോള്‍ ആയി മാത്രം മാറി.16 കളികളിൽ നിന്ന് 10 പോയിന്റിൽ നോര്‍ത്ത് ഈസ്റ്റ്‌ പതിനൊന്നാം സ്ഥാനത്ത് തുടരുമ്പോള്‍,ബ്ലാസ്റ്റേഴ്സ് ലീഗില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു.70 ആം മിനുട്ടില്‍ ആണ് കേരള താരം ആയുഷ് അദികാരി റെഡ് കാര്‍ഡ്‌ കണ്ടു പുറത്തായത്.

Leave a comment