European Football Foot Ball Top News

” ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രായത്തിൽ എത്തുമ്പോൾ മെസ്സി വിയര്‍ക്കും “

February 4, 2022

” ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രായത്തിൽ എത്തുമ്പോൾ മെസ്സി വിയര്‍ക്കും “

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രായത്തിൽ എത്തുമ്പോൾ തന്റെ ഗോൾ സ്‌കോറിംഗ് റെക്കോർഡ് നിലനിർത്താൻ ലയണൽ മെസ്സി ബുദ്ധിമുട്ടുമെന്ന് റോബർട്ട് ലെവൻഡോസ്‌കി.അടുത്തിടെ ഈ വർഷത്തെ മികച്ച ഫിഫ പുരുഷ കളിക്കാരനായി കിരീടം നേടിയ ബയേൺ മ്യൂണിക്ക് ഫോർവേഡ് കഴിഞ്ഞ രണ്ട് വർഷങ്ങളായി, തന്റെ ഗോൾസ്കോറിംഗ് റെക്കോർഡിന്റെ കാര്യത്തിൽ റൊണാൾഡോയെയും മെസ്സിയെയും മറികടക്കുന്നുണ്ട്.

“ക്രിസ്റ്റ്യാനോ എന്നേക്കാൾ മൂന്നര വയസ്സ് കൂടുതലാണ്, ഇപ്പോഴും ധാരാളം സ്കോർ ചെയ്യുന്നു. അദ്ദേഹം ക്ലബ് മാറി തന്ത്രങ്ങള്‍ മാറ്റി,എന്നിട്ടും ഗോളുകള്‍ക്ക് ഒരു കുറവും ഇല്ല.മെസ്സി വ്യത്യസ്തമായ ഒരു കളിക്കാരനാണ്. ക്രിസ്റ്റ്യാനോയുടെ പ്രായത്തിൽ ഗോൾ സ്‌കോറിംഗ് ലെവലിൽ തുടരുന്നത് അദ്ദേഹത്തിന് കൂടുതൽ ബുദ്ധിമുട്ടായിരിക്കും.”പോളിഷ് മാധ്യമമായ പിൽക്ക നോസ്നയോട് താരം  സംസാരിക്കുകയായിരുന്നു.

Leave a comment