European Football Foot Ball Top News

ക്വാര്‍ട്ടറില്‍ കാലിടറി റയല്‍

February 4, 2022

ക്വാര്‍ട്ടറില്‍ കാലിടറി റയല്‍

കോപ്പ ഡെൽ റേ ക്വാർട്ടർ ഫൈനലിൽ റയൽ മാഡ്രിഡിനെതിരെ 1-0 ന് വിജയം നേടി  അത്‌ലറ്റിക് ക്ലബ്.സാൻ മേംസിൽ 89-ാം മിനിറ്റിൽ തിബൗട്ട് കോർട്ടോയിസിനെ കബളിപ്പിച്ചു കൊണ്ട്  പകരക്കാരനായ ബെറെൻഗുവർ നേടിയ  ഇടങ്കാൽ ഷോട്ട് ആണ് മല്‍സരത്തിലെ വിജയഗോളിനു വഴി ഒരുക്കിയത്.മത്സരത്തില്‍ മാഡ്രിഡിന്റെ മികച്ച അവസരം കാസെമിറോ തുളക്കുകയും ചെയ്തതോടെ തങ്ങളുടെ ട്രെബിള്‍ സ്വപ്നത്തിനു ബൈ പറയാന്‍ റയല്‍ നിര്‍ബന്ധിതന്‍ ആയി.

പരിക്കേറ്റ ടോപ് സ്‌കോറർ കരീം ബെൻസെമ,ഫെർലാൻഡ് മെൻഡി, മാർസെലോ, മിഗ്വൽ ഗുട്ടറസ് എന്നിവര്‍ ഒന്നും ഇന്നലെ കളിക്കാന്‍ ഉണ്ടായിരുന്നില്ല.സാന്‍ മീംസില്‍ എത്തിയ റയല്‍ ബസിനു നേരെ  കുപ്പികൾ വലിച്ചെറിഞ്ഞ് ചില്ലുകൾ തകർത്ത് സ്റ്റേഡിയത്തിലേക്കുള്ള യാത്രാമധ്യേ ടീമിന്റെ ബസിന് ശത്രുതാപരമായ സ്വീകരണം ആണ്  ലഭിച്ചത്.സംഭവത്തിൽ അത്‌ലറ്റിക് പിന്നീട് ക്ഷമാപണം നടത്തി.

Leave a comment