“മുന്നോട്ട് പോകാനുള്ള ലൈസന്‍സ് അവനു നല്‍കിയാല്‍ അപ്പോള്‍ കാണാം കളി “
ഡച്ച് മിഡ്ഫീൽഡർ ഡോണി വാൻ ഡി ബീക്കിന് എവർട്ടണിൽ വിജയിക്കാനാകുമെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ റിയോ ഫെർഡിനാൻഡ് വിശ്വസിക്കുന്നു.തന്റെ വൈബ് വിത്ത് ഫൈവ് പോഡ്‌കാസ്റ്റിൽ സംസാരിച്ച ഫെർഡിനാൻഡ്, വാൻ ഡി ബീക്കിന്റെ എവർട്ടണിലേക്കുള്ള ലോൺ നീക്കത്തെക്കുറിച്ചു വളരെ നല്ല പോസിറ്റീവ് വാര്‍ത്തകള്‍ ആണ് നല്‍കിയത്.
“മാൻ യുണൈറ്റഡിൽ അദ്ദേഹം ചെയ്ത ഡിഫന്‍സീവ് റോളുകള്‍ ചെയ്യാൻ നിങ്ങൾ അവനോട് ആവശ്യപ്പെടുകയാണെങ്കിൽ, അത് ചിലപ്പോൾ വളരെ മോശം ആയ ഒരു തീരുമാനം ആയിരിക്കാം.അപ്പോൾ നിങ്ങൾക്ക് അവനിൽ നിന്ന് മികച്ചത് ലഭിക്കാൻ പോകുന്നില്ല. നിങ്ങൾ അവന് മുന്നോട്ട് പോകാനുള്ള ലൈസൻസ് നൽകണം, ബോക്‌സിനെ ആക്രമിക്കാനുള്ള ലൈസൻസ് നൽകണം.അയാക്സില്‍ അദ്ദേഹത്തിന് ബോക്‌സിൽ കയറാനും ഗോളുകള്‍ നേടാനും ഉള്ള സ്വാന്തന്ത്ര്യം ലഭിച്ചിരുന്നു എന്ന് നമ്മള്‍ മറക്കാന്‍ പാടില്ല.” ഫെര്‍ഡിനാന്ദ് വാചാലന്‍ ആയി.






































