European Football Foot Ball Top News

നിലവില്‍ സല റൊണാള്‍ഡോയേക്കാളും മികച്ചത് !!!!

January 4, 2022

നിലവില്‍ സല റൊണാള്‍ഡോയേക്കാളും മികച്ചത് !!!!

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് സലായെന്ന് 68 കാരനായ ഈജിപ്ത് മാനേജർ കാർലോസ് ക്വിറോസ്.ലോകത്തിലെ മികച്ച താരം ആണ് താന്‍ അവകാശവാദം ഇനി  റൊണാൾഡോയ്ക്ക് ചേരില്ലെന്ന്  മാനേജർ അഭിപ്രായപ്പെട്ടു. ആഫ്രിക്ക നേഷൻസ് കപ്പിന് മുന്നോടിയായി സംസാരിക്കവെ ആണ്  ക്വിറോസ് തന്‍റെ ഉള്ളു തുറന്നത്.73 മത്സരങ്ങളിൽ നിന്ന് 45 ഗോളുകൾ നേടിയ 29 കാരനായ വിംഗർ തന്റെ ദേശീയ ടീമിന്റെ ക്യാപ്റ്റനും കൂടിയാണ്.

മുമ്പ് റൊണാൾഡോയെ ക്വിറോസ് കൈകാര്യം ചെയ്തിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഓൾഡ് ട്രാഫോർഡിൽ റൊണാൾഡോ ആദ്യമായി കളിക്കുമ്പോൾ സർ അലക്‌സ് ഫെർഗൂസന്റെ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അസിസ്റ്റന്റ് മാനേജരായിരുന്നു 68 കാരനായ അദ്ദേഹം. 2008 മുതൽ 2010 വരെ പോർച്ചുഗൽ ദേശീയ ടീമിന്റെ മാനേജർ കൂടിയായിരുന്നു ക്വിറോസ്.

Leave a comment