European Football Foot Ball Top News

കരബാവോ സെമി യില്‍ പ്രവേശിച്ച് ചെല്‍സി

December 23, 2021

കരബാവോ സെമി യില്‍ പ്രവേശിച്ച് ചെല്‍സി

ചൊവ്വാഴ്ച കമ്മ്യൂണിറ്റി സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ ഫൈനലിൽ പോണ്ടസ് ജാൻസന്റെ സെൽഫ് ഗോളിന്റെയും ജോർഗിഞ്ഞോ പെനാൽറ്റിയുടെയും ബലത്തിൽ ബ്രെന്റ്‌ഫോർഡിനെ 2-0ന് പരാജയപ്പെടുത്തി ചെൽസി കാരബാവോ കപ്പ് സെമി  ഫൈനലിൽ കടന്നു.ചെല്‍സി അവരുടെ മുൻ അഞ്ച് മത്സരങ്ങളിൽ ഒരു വിജയത്തിന്റെ മാത്രം പിൻബലത്തിൽ ഈ മത്സരത്തിനിറങ്ങിയപ്പോള്‍  ക്ലബ്ബിൽ ചെറിയ കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഇലവനിലെ നിരവധി യുവ കളിക്കാരേ ആണ് ടൂഷെല്‍ ഇറക്കിയത്.

ആദ്യ പകുതിയിൽ യഥാർത്ഥ അവസരങ്ങളൊന്നും സൃഷ്ടിക്കാതെ തന്നെ  ചെൽസി ആധിപത്യം സ്ഥാപിക്കാൻ തുടങ്ങി.ഗോള്‍ ഒന്നും നേടാന്‍ കഴിയുന്നില്ല എന്ന് കണ്ടപ്പോള്‍ ടൂഷല്‍ സീനിയര്‍ താരങ്ങളെ ഇറക്കി.൮൦ ആം മിനുട്ടില്‍ ജാന്‍സന്‍ നേടിയ ഓണ്‍ ഗോള്‍ ആണ് മത്സരത്തെ മാറ്റി മറച്ചത്.

Leave a comment