വിജയത്തോടെ 2021 ന് വിട പറയാന്‍ യുവന്റസ്
ഏഴാം സ്ഥാനത്ത് ഇരിക്കുന്ന യുവന്ടസിനു തങ്ങളുടെ മോശം സീസണ് തുടക്കത്തിനു ഒരു അറുതി വരുത്താന്‍ ലീഗില്‍ പത്തൊന്‍പതാം സ്ഥാനത്ത് ഉള്ള കാഗിലരിയെ നേരിടും.ഇന്നത്തെ ഒരു വിജയം അവരെ നയിക്കുന്നത് ലീഗില്‍ അഞ്ചാം സ്ഥാനത്തേക്ക് ആണ്.യുവേ അവരുടെ അവസാന അഞ്ച് ഗെയിമുകളിൽ മൂന്നെണ്ണം ജയിച്ചു, അവരുടെ സന്ദർശകർ ഇപ്പോഴും ഒക്ടോബറിനു ശേഷമുള്ള ആദ്യ വിജയത്തിനായി കാത്തിരിക്കുകയാണ്.
ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഒന്നേക്കാലിനു ആണ് ഇരുവരും തമ്മില്‍ ഉള്ള മത്സരം.വാരാന്ത്യത്തിൽ ബൊലോഗ്നയ്ക്കെതിരായ വിജയത്തിന് ശേഷം അദ്ദേഹത്തിന്റെ മാനേജരിൽ നിന്ന് പൊതു വിമർശനം ലഭിച്ചതിന് ശേഷം, ആർതർ ഇന്നത്തെ മത്സരത്തിനു കളിക്കാന്‍ ഇറങ്ങും എന്നതിന് ഉറപ്പില്ല.ഫെഡറിക്കോ ചീസ, ഡാനിലോ, ആരോൺ റാംസെ എന്നിവരും പരിക്കുമൂലം മത്സരത്തില്‍ നിന്ന് വിട്ട് നില്ക്കുന്നു.






































