European Football Foot Ball Top News

യുവ നിരയില്‍ ആണ് സാവിയുടെ പ്രതീക്ഷ

December 21, 2021

യുവ നിരയില്‍ ആണ് സാവിയുടെ പ്രതീക്ഷ

അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേ  ലാലിഗയിൽ തുടർച്ചയായ മൂന്ന് വിജയങ്ങൾ നേടിയ സെവിയ്യ ചൊവ്വാഴ്ച രാത്രി ഇന്ത്യന്‍ സമയം രണ്ടു മണിക്ക്  ബാഴ്‌സലോണയേ നേരിടും.കഴിഞ്ഞ മത്സരത്തില്‍ എല്‍ച്ചേയേ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ച ബാഴ്സ വീണ്ടും വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരുന്നു.നിലവില്‍ ലീഗ് പോയിന്റ്‌ പട്ടികയില്‍ സെവിയ രണ്ടാം സ്ഥാനത്തും ബാഴ്സ എട്ടാം സ്ഥാനത്തും ആണ്.

ഇന്നത്തെ മത്സരത്തില്‍ വിജയം നേടാന്‍ ആയാല്‍ ബാഴ്സക്ക് ലീഗില്‍ നാലാം സ്ഥാനത്തേക്ക് കയറാന്‍ ആകും എന്നത് മത്സരത്തിനു കൂടുതല്‍ ആവേശം പകരുന്നു.യുവ താരങ്ങള്‍ ആയ ഗാവി,നിക്കോ,ജൂട്ട്ഗ്ല,അബ്ഡേ എന്നിവര്‍ അടങ്ങുന്ന യുവ നിരയില്‍ ആണ് സാവിയുടെ എല്ലാ പ്രതീക്ഷകളും.കഴിഞ്ഞ കുറച്ച് മത്സരങ്ങളായി ബാഴ്സക്ക് വേണ്ടി ഗോള്‍ നേടുന്നത് എല്ലാം യുവ താരങ്ങള്‍ ആണ്.

Leave a comment