European Football Foot Ball Top News

ലിവര്‍പൂള്‍ ആധിപത്യം

December 17, 2021

ലിവര്‍പൂള്‍ ആധിപത്യം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പത്തൊന്‍പതാം സ്ഥാനം ഉള്ള ന്യൂ കാസില്‍ യുണൈറ്റഡിനെ  ലിവര്‍പൂള്‍ ഒന്നിനെതിരെ മൂന്നു ഗോളിന് തോല്‍പ്പിച്ചു.അതോടെ മൂന്നു പോയിന്റ്‌ നേടി കൊണ്ട് ലീഗ് പട്ടികയില്‍ സിറ്റിയുമായുള്ള പോയിന്റ്‌ വിത്യാസം ഒന്നാക്കി നിലനിര്‍ത്തി.7 ആം മിനുട്ടില്‍ തന്നെ ലിവര്‍പൂളിനെതിരെ വെല്ലുവിളി നടത്തി കൊണ്ട് ന്യൂ കാസില്‍  ലീഡ് നേടി.ശേല്‍വേ ആണ് ഗോള്‍ നേടിയത്.

ഇതിനു തക്ക മറുപടി എന്നവണം 21 ആം മിനുട്ടില്‍ ഡിയഗോ ജോട്ടയും 25 ആം മിനുട്ടില്‍ മുഹമ്മദ് സലയും വല കണ്ടെത്തിയതോടെ ന്യൂ കാസില്‍ വീണ്ടും പരുങ്ങലില്‍ ആയി.87 ആം മിനുട്ടില്‍ ഗോള്‍ നേടി കൊണ്ട് ട്രെന്റ് അര്‍ണോള്‍ഡും സ്കോര്‍ ബോര്‍ഡില്‍ ഇടം നേടിയതോടെ ലിവര്‍പൂളിന്റെ ആധിപത്യം പൂര്‍ണം  ആയിരുന്നു ഇന്നലത്തെ മത്സരത്തില്‍.

 

Leave a comment