ബാഴ്സ വിജയത്തിനായി കാത്തിരിപ്പ് തുടരുന്നു
എൽ സദർ സ്റ്റേഡിയത്തിൽ ഒസാസുനക്കെതിരേ 2-2ന് സമനിലയിൽ പിരിഞ്ഞ മത്സരത്തില്‍ നിക്കോ ഗോൺസാലസും അബ്ദുസ്സമദ് എസ്സൽസൂലിയും ബാഴ്‌സലോണയ്‌ക്കായി അവരുടെ കരിയറിലെ ആദ്യ ഗോളുകൾ നേടി.ഒസാസുനയ്ക്കായി ഡേവിഡ് ഗാർഷ്യയും ചിമി അവിലയും സ്‌കോർ ചെയ്തു.രണ്ടു തവണയും ലീഡ് നേടി അത് തുലച്ച ബാഴ്സയുടെ പ്രതിരോധ മേഘലയെ ഇനിയും സാവിക്ക് കണ്ടില്ല എന്ന് നടിക്കാന്‍ കഴിയില്ല.
ഇന്നലത്തെ മത്സരത്തില്‍ മൂന്നു പ്രതിരോധ താരങ്ങളെ ഇറക്കി കൊണ്ട് കൂടുതല്‍ കരുതലോടെ ആണ് സാവി ബാഴ്സയെ കളിക്കാന്‍ ഇറക്കിയത്.ഗാവി,നിക്കോ,എസ്സല്‍സൂലി എന്നിവരുടെ പ്രകടനം വളരെ മെച്ചപ്പെട്ടു എന്നും അവര്‍ ടീമിന്‍റെ ഭാവി വാഗ്ദാനം ആണ് എന്നും മത്സരത്തിനു ശേഷം അദ്ദേഹം പറഞ്ഞു.ടീമിലെ താരങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ൦ഒരു വിജയം അനിവാര്യം ആണ് എന്നും പിക്വെ വെളിപ്പെടുത്തി.






































