ഒടുവില്‍ ഒലെ പടിയിറങ്ങുന്നു
മാഞ്ചസ്റ്റർ യുണൈറ്റഡ് ഒലെ ഗുന്നർ സോൾസ്ജെയറിന്റെ വിടവാങ്ങൽ സ്ഥിരീകരിച്ചു, സീസണിന്റെ അവസാനത്തിൽ ഒരു ഇടക്കാല മാനേജരെ നിയമിക്കാൻ നോക്കുകയാണ് തങ്ങള്‍ എന്നും അവര്‍ പറഞ്ഞു.വാറ്റ്ഫോർഡിൽ റെഡ് ഡെവിള്‍സ് ടീം 4-1 ന് തോറ്റതിന് ശേഷം ശനിയാഴ്ച രാത്രി നടന്ന അടിയന്തര ബോർഡ് മീറ്റിംഗിൽ സോൾസ്ജറിന്റെ വിധി ക്ലബ് തീരുമാനിച്ചു.
“മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഓലെ എപ്പോഴും ഒരു ഇതിഹാസമായിരിക്കും, ഈ വിഷമകരമായ തീരുമാനത്തിൽ ഞങ്ങൾ എത്തിയതിൽ ഖേദമുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകൾ നിരാശാജനകമാണെങ്കിലും, ദീർഘകാല വിജയത്തിനുള്ള അടിത്തറ പുനർനിർമ്മിക്കാൻ കഴിഞ്ഞ മൂന്ന് വർഷമായി അദ്ദേഹം ചെയ്ത എല്ലാ പ്രവർത്തനങ്ങളും മികച്ചതാണ്.”യുണൈറ്റഡ് പ്രസ്ഥാവന ഇറക്കി.കളിക്കാരന് എന്ന നിലയിലും മാനേജര്‍ എന്ന നിലയിലും അദ്ദേഹത്തിന്റെ റോള്‍ വളരെ വലുത് ആയിരുന്നു എന്നും അവര്‍ പറഞ്ഞു.






































