ഇത്തവണ ആരവങ്ങള്‍ ഇല്ലാതെ കേരള ബ്ലാസ്റ്റേഴ്സ്
ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2021-22 ഓപ്പണിംഗ് മത്സരത്തില്‍ വെള്ളിയാഴ്ച ഫട്ടോർഡയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ എടികെ മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ നേരിടും.അൽ നസാഫിലിനോട് (ഉസ്ബെക്കിസ്ഥാൻ) ) 6-0 ന് തോറ്റതിന് ശേഷം എഎഫ്സി കപ്പിൽ നിന്ന് പുറത്തായതിന് ശേഷം മോഹന്‍ ബഗാന് വരുന്നതെങ്കില്‍ അതേസമയം, ബെംഗളൂരു എഫ്സിയോടും ഡൽഹി എഫ്സിയോടും തോൽവി ഏറ്റുവാങ്ങിയതിന് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ മത്സരത്തിലേക്ക് വരുന്നത്.അതുമൂലം ഐഎസ്എൽ സീസണിന് മുമ്പ് ഡ്യൂറൻഡ് കപ്പിൽ നിന്ന് ബ്ലാസ്റ്റേഴ്സ് പുറത്താകുകയും ചെയ്തു.
ലീഗിലെ ഏറ്റവും ശക്തമായ ടീമുകളിലൊന്നാണ് എടികെ, മൂന്ന് പോയിന്റുകൾ നേടാന്‍ സാധ്യത അവര്‍ക്ക് തന്നെ ആണ്.കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഒരുപാട് ഗ്രൗണ്ട് വർക്കുകൾ ചെയ്യാനുണ്ട്,കഴിഞ്ഞ രണ്ടു തവണ ഇരു ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ അന്ന് വിജയം എട്ടിക്കെക്കൊപ്പം ആയിരുന്നു.ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് മത്സരം.






































