അര്‍ജന്‍റ്റീന ബ്രസീല്‍ മത്സരം സമനിലയില്‍
ചൊവ്വാഴ്‌ച നടന്ന പിരിമുറുക്കവും ഏറെ സമ്മര്‍ദവും നിലനിന്ന മത്സരത്തിൽ അർജന്റീന സ്വന്തം തട്ടകത്തിൽ ബ്രസീലുമായി 0-0ന് സമനില പാലിച്ചു, അവർ മറ്റ് മത്സരങ്ങളില്‍ നേടിയ പോയിന്റ് അടുത്ത വർഷം ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ അവർക്ക് സ്ഥാനം ഉറപ്പാക്കാൻ പര്യാപ്തമാണ് എന്നതിനാല്‍ മത്സരഫലത്തിനു വലിയ പ്രസക്തി ഇല്ല.
എന്നാല്‍ ഇരു ടീമുകളും മത്സരത്തിന്റെ ഓരോ നിമിഷത്തിലും തങ്ങളുടെ അക്രമണ സ്വാഭാവം കൈവിടാന്‍ തയ്യാര്‍ അല്ലായിരുന്നു.ഇരു ടീമുകളും പരസ്പരം 21 ഫൌളുകള്‍ നടത്തി എന്നത് തന്നെ ആണ് അതിനു തെളിവ്.മത്സരം കഴിഞ്ഞപ്പോള്‍ കഴിഞ്ഞയാഴ്ച തങ്ങളുടെ സ്ഥാനം ഉറപ്പിച്ച ബ്രസീൽ 35 പോയിന്റുമായി 10 ടീമുകളുള്ള ദക്ഷിണ അമേരിക്കൻ യോഗ്യതാ വിഭാഗത്തിൽ ഒന്നാമതും അർജന്റീന 29 പോയിന്‍റുമായി രണ്ടാം സ്ഥാനത്തുമാണ്.






































