European Football Foot Ball Top News

ഇംഗ്ലണ്ടിനു പത്തില്‍ പത്ത്

November 16, 2021

ഇംഗ്ലണ്ടിനു പത്തില്‍ പത്ത്

തിങ്കളാഴ്ച രാത്രി സാൻ മറീനോയ്‌ക്കെതിരെ 10-0ന് എവേ മത്സരം ജയിച്ച് ഗ്രൂപ്പ് I-ൽ ഒന്നാം സ്ഥാനത്തെത്തി ഇംഗ്ലണ്ട് ഖത്തര്‍ വേള്‍ഡ് കപ്പിന്  തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു.ആദ്യ പകുതിയിൽ ഹാരി മഗ്വയർ നേടിയ ഗോളും കെയ്‌നിന്റെ നാല് ഗോളുകളും  സാൻ മറിനോ താരമായ ഫാബിരി നേടിയ  സെൽഫ് ഗോളും ഇംഗ്ലണ്ടിനെ ഇടവേളയ്ക്ക് 6-0ന് മുന്നിലെത്തിച്ചു.രണ്ടു പെനാല്‍ട്ടി ഉള്‍പ്പെടുന്നത് ആണ് ഹാരിയുടെ ഹാട്രിക്ക്.

1964ൽ അമേരിക്കയെ 10-0ന് തോൽപ്പിച്ച ശേഷം ഇംഗ്ലണ്ട് ഒരു മത്സരത്തിൽ 10 ഗോള്‍  നേടുന്നത് ഇതാദ്യമാണ്.എമിലി സ്മിത്ത് റോവെ,ടാമി എബ്രഹാം,ബുക്കായോ സാക്ക,ടിരോണ്‍ മിങ്ങ്സ് എന്നിവരും ഇംഗ്ലണ്ട് സ്കോര്‍ ലിസ്റ്റില്‍ ഇടം നേടി.ടൂര്‍ണമെന്റില്‍ ഉടനീളം ഇംഗ്ലണ്ട് 38 ഗോളുകള്‍ നേടിയിട്ടുണ്ട്.രണ്ടാം സ്ഥാനത്ത് ഉള്ള പോളണ്ടിന് യോഗ്യത നേടാന്‍ പ്ലേ ഓഫ് കളിക്കണം.

Leave a comment