European Football Foot Ball Top News

ഇറ്റലിയുടെ സമനില തുണച്ചത് സ്വിറ്റ്സര്‍ലണ്ടിനെ

November 16, 2021

ഇറ്റലിയുടെ സമനില തുണച്ചത് സ്വിറ്റ്സര്‍ലണ്ടിനെ

ബൾഗേറിയയെ 4-0ന് തകർത്ത് അടുത്ത വർഷം ഖത്തറിൽ നടക്കുന്ന ലോകകപ്പ് സി ഗ്രൂപ്പ് ജേതാക്കളായി സ്വിസ്സ് പട യോഗ്യത നേടി.തുടർച്ചയായ അഞ്ചാം ലോകകപ്പിന് യോഗ്യതയാണ് സ്വിറ്സര്‍ലാന്‍ഡ്‌ നേടുന്നത്.സ്വിറ്റ്‌സർലൻഡ് സ്‌ട്രൈക്കർ നോഹ ഒകാഫോർ ആണ് ആദ്യ ഗോള്‍ നേടി കൊണ്ട് സ്വിസ്സ് പടക്ക് പ്രതീക്ഷ നല്‍കിയത്.റൂബൻ വർഗാസ്, സെഡ്രിക് ഇട്ടൻ, റെമോ ഫ്രൂലർ എന്നിവരും ആതിഥേയർക്കായി ലക്ഷ്യം കണ്ടു, അവർ എട്ട് മത്സരങ്ങളിൽ നിന്ന് 18 പോയിന്റ്‌ നേടി.

ഇറ്റലി  വടക്കൻ അയർലൻഡിനോട് 0-0ന് സമനിലയിൽ പിരിഞ്ഞു, ഇനി മാർച്ചിലെ പ്ലേഓഫിൽ അവര്‍ക്ക്  കളിക്കണം.ആദ്യ പകുതിയില്‍ ഗോള്‍ ഒന്നും തന്നെ നേടാന്‍ കഴിയാതെ വന്ന സ്വിസ്സ് ടീം നാല് ഗോളും നേടിയത് രണ്ടാം പകുതിയില്‍ ആയിരുന്നു.

Leave a comment