ഗോള്‍ മഴക്ക് ഒരുക്കം നടത്താന്‍ പോളണ്ട്
2022 ലോകകപ്പ് യോഗ്യതാ ഗ്രൂപ്പ് I-ൽ രണ്ടാം സ്ഥാനത്തെത്തിയ പോളണ്ട്, തിങ്കളാഴ്ച നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിനായി ഹംഗറിയെ വാഴ്‌സയിലേക്ക് സ്വാഗതം ചെയ്യുന്നു. നിലവില്‍ ആതിഥേയർ ഇംഗ്ലണ്ടിനേക്കാൾ മൂന്ന് പോയിന്റ് പിന്നിലാണ്.അതേസമയം മാർക്കോ റോസിയുടെ ഹംഗറി മാനം കാക്കാന്‍ ആണ് ബൂട്ട് അണിയുന്നത്.
തിങ്കളാഴ്ച ഇംഗ്ലണ്ടിനെ ഒന്നാം സ്ഥാനത്തില്‍ നിന്നും മാറ്റാന്‍ ഉള്ള തങ്ങളുടെ സാധ്യതകൾ നില നില്‍ക്കുന്നില്ല എന്ന് പോളണ്ടിന് അറിയാം, എന്നാൽ സൗസയുടെ ലെവൻഡോവ്‌സ്‌കി നയിക്കുന്ന ടീം ഗോള്‍ മഴ പെയിക്കാന്‍ പ്രാപ്തം ആയ നിരയാണ്.ചില മികച്ച നിമിഷങ്ങള്‍ കാഴ്ചവച്ചു എന്നല്ലാതെ പോളണ്ടിനെ വിഴുങ്ങാന്‍ ഉള്ള വെടിയും ഹംഗറിക്ക് ഇല്ല.ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഒന്നേക്കാലിനു ആണ് മത്സരം നടക്കാന്‍ പോകുന്നത്.






































