European Football Foot Ball Top News

തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ അസൂറി പട

November 15, 2021

തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ അസൂറി പട

നിർണ്ണായക ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വടക്കൻ അയർലൻഡ് സന്ദർശിക്കുമ്പോൾ, ഇറ്റലി താരങ്ങളുടെ മനസ്സില്‍ കഴിഞ്ഞ റഷ്യന്‍ ലോകകപ്പ് യോഗ്യത മത്സരത്തില്‍ സംഭവിച്ച ഭീതി ഉള്ളില്‍ നിലനില്‍ക്കുന്നുണ്ടാകും.യൂറോപ്യൻ ചാമ്പ്യൻമാർക്ക് വിജയത്തോടെ അടുത്ത വർഷത്തെ ലോകകപ്പിന് യോഗ്യത നേടാന്‍ ആവുമെങ്കില്‍ എതിരാളികള്‍ ആയ വടക്കൻ അയർലൻഡിന് അഭിമാനത്തിനും ഗ്രൂപ്പ് സിയിൽ മൂന്നാം സ്ഥാനം നിലനിര്‍ത്താനും ഉള്ള  അവസരത്തിനും വേണ്ടി മാത്രം കളിക്കാനുള്ള അവസരം ആണിത്.

ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഒന്നേക്കാലിനു ആണ് മത്സരം നടക്കാന്‍ പോകുന്നത്.വെള്ളിയാഴ്ച രാത്രി സ്‌റ്റേഡിയോ ഒളിമ്പിക്കോയില്‍ നടന്ന മത്സരത്തില്‍ സ്വിറ്റ്സര്‍ലാണ്ടിന് എതിരെ സമനിലയില്‍ ഒതുങ്ങിയത് ഇറ്റലിക്ക് വലിയ ഒരു ആഘാതം ആയിരുന്നു.അതില്‍ ജോര്‍ജീഞ്ഞോ പാഴാക്കിയ പെനാള്‍ട്ടിക്ക് ഒരു പക്ഷെ വലിയ വില നല്‍കേണ്ടി വരും എന്നാണ് ഇറ്റലി ആരാധകരുടെ ഭയം.രണ്ടു ജയവും സമനിഅല്യും മൂന്നു തോല്‍വിയുമായി വടക്കന്‍ അയര്‍ലണ്ട് ഭേദപ്പെട്ട പ്രകടനം ആണ് അവര്‍ ടൂര്‍ണമെന്റ്റില്‍  കാഴ്ച്ചവച്ചത്.

Leave a comment