European Football Foot Ball Top News

ഒടുവില്‍ ചാവി തിരിച്ചുവരുന്നു ???

November 5, 2021

ഒടുവില്‍ ചാവി തിരിച്ചുവരുന്നു ???

നിലവിലെ ക്ലബ്ബ് വിട്ട് ബാഴ്‌സലോണ മാനേജരായി ചുമതലയേൽക്കാൻ അനുവദിക്കണമെന്ന് അൽ-സദ്ദ് ബോസ് ചാവി അഭ്യർത്ഥിച്ചു.റൊണാൾഡ് കോമാനെ പുറത്താക്കിയതിന് ശേഷം  ചാവിയുടെ സാഹചര്യത്തെ കുറിച്ച്  ചര്‍ച്ച ചെയ്യാന്‍  അൽ-സദ്ദ് അധികൃതരുമായി കൂടിക്കാഴ്ച നടത്താൻ ബാഴ്‌സലോണ എക്‌സിക്യൂട്ടീവുകൾ ബുധനാഴ്ച ദോഹയിൽ എത്തിയിരുന്നു.സാവിയെ നിലനിർത്താനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് അൽ-സദ്ദ് ഒരു പ്രസ്താവന പുറത്തിറക്കിയപ്പോൾ ചാവി പറഞ്ഞത് തനിക്ക് തന്‍റെ വീട്ടിലേക്ക് മടങ്ങണം എന്നായിരുന്നു.

“ഞാൻ ബാഴ്‌സയുമായി ദിവസങ്ങളായി സംസാരിച്ചിരുന്നു, അത് കഴിഞ്ഞു.എന്നാൽ ഇപ്പോൾ അത് ക്ലബ്ബുകൾ തമ്മിലുള്ള സംഭാഷണത്തെ ആശ്രയിച്ചിരിക്കുന്നു, അവർക്ക് വേണ്ടത് ഒരു ധാരണയിൽ എത്തുക എന്നതാണ്.ബാഴ്‌സ സംസാരിക്കാൻ വരുന്നു, ഞങ്ങൾ എല്ലാവരും ആകാംക്ഷയിലും ആവേശത്തിലുമാണ്. അത് പൂർത്തിയാകുമോ എന്ന് നമുക്ക് നോക്കാം.”ഖത്തർ സ്റ്റാർസ് ലീഗ് മത്സരത്തിൽ അൽ-സദ്ദ് 3-3 ന് അൽ ദുഹൈലിനെതിരെ  സമനില നേടിയതിനു ശേഷം ചാവി  പറഞ്ഞു.

Leave a comment