European Football Foot Ball Top News

വൈനാല്‍ഡത്തിനു ഡബിള്‍ ;അവസാന മിനുട്ടില്‍ കളി സമനില നേടി ലെപ്സിഗ്

November 4, 2021

വൈനാല്‍ഡത്തിനു ഡബിള്‍ ;അവസാന മിനുട്ടില്‍ കളി സമനില നേടി ലെപ്സിഗ്

സ്റ്റോപ്പേജ്-ടൈം പെനാൽറ്റിയിലൂടെ ആർബി ലെയ്പ്സിഗ് പിഎസ്ജിക്കെതിരെ 2-2 സമനില നേടി കൊണ്ട് ലീഗില്‍ തങ്ങളുടെ ആദ്യ പോയിന്റ്‌ സ്വന്തമാക്കി.കഴിഞ്ഞ മൂന്നു മത്സരങ്ങളിലും തോല്‍വി മാത്രം നേടിയ ലെപ്സിഗിന് ചാമ്പ്യന്‍സ് ലീഗ് റൗണ്ട് ഓഫ് 16 യോഗ്യത എന്തായാലും നേടാന്‍ പോകുന്നില്ല.

ജോർജിനിയോ  വൈനാൽഡം തന്റെ പുതിയ ക്ലബ്ബായ പാരീസ് സെന്റ് ജെർമെയ്‌നിനായി തന്റെ ആദ്യ രണ്ട് ഗോളുകൾ നേടി.താരത്തിന്‍റെ മോശം ഫോം ഇത്രയും കാലം വലിയ ചര്‍ച്ച വിഷയം ആയിരുന്നു.മെസ്സിയുടെ അഭാവത്തില്‍ മരിയ,നെയ്മര്‍,എംബാപ്പെ എന്നിവര്‍ ആണ് പിഎസ്ജിയുടെ മുന്നേറ്റ നിര കൈകാര്യം ചെയ്തത്.ലെപ്സിഗിനു വേണ്ടി 8 ആം മിനുട്ടില്‍ ക്രിസ്റ്റഫര്‍ എന്കുക്കുവും 92 ആം മിനുട്ടില്‍ ഡൊമിനിക്ക് ഷോബോസ്ലൈയും സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.

Leave a comment