European Football Foot Ball Top News

ബ്രൂഗിനെ തൂത്തെറിഞ്ഞ് സിറ്റിസന്‍സ്

November 4, 2021

ബ്രൂഗിനെ തൂത്തെറിഞ്ഞ് സിറ്റിസന്‍സ്

ബുധനാഴ്ച ചാമ്പ്യൻസ് ലീഗിൽ ക്ലബ് ബ്രൂഗിനെതിരെ 4-1 ന്റെ സുഖകരമായ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി ഈ വാരാന്ത്യത്തിലെ ഡെർബിക്ക് മുന്നേ തങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുത്തു.ശനിയാഴ്ച നടന്ന മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള ഏറ്റുമുട്ടലിനേക്കാൾ യൂറോപ്യൻ മത്സരത്തിനു ആണ് താന്‍ പ്രാധാന്യം നല്‍കുന്നത് എന്നും പേപ് പറഞ്ഞു.

ഫിൽ ഫോഡൻ, റിയാദ് മഹ്‌റസ്, റഹീം സ്റ്റെർലിംഗ്, ഗബ്രിയേൽ ജീസസ് എന്നിവർ സ്‌കോർ ചെയ്‌തപ്പോൾ പ്രീമിയർ ലീഗ് ചാമ്പ്യന്മാർ ചാമ്പ്യന്‍സ് ലീഗില്‍ മൂന്നാം വിജയം കരസ്ഥമാക്കി.ജോൺ സ്റ്റോൺസിന്റെ ഒരു  സെൽഫ് ഗോളിലൂടെ ആണ്  ബ്രൂഗ് സ്‌കോർ ഷീറ്റിലെത്തിയത്.ആദ്യ പകുതി മോശം പ്രകടനം കാഴ്ച്ച വച്ചു എങ്കിലും ഇടവേളയില്‍ പെപ്പിന്റെ മാറ്റങ്ങള്‍ കളിയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കി എന്ന് ഫോഡന്‍ പറഞ്ഞു.

Leave a comment