ബെന്‍സെമക്ക് ഡബിള്‍ ;റയലിന് വിജയം
ചാമ്പ്യൻസ് ലീഗിൽ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ ഷക്തർ ഡൊണെറ്റ്‌സ്‌കിനെ 2-1ന് തോൽപ്പിച്ച് റയൽ.രണ്ടു ഗോള്‍ നേടി കൊണ്ട് ബെന്‍സെമ വീണ്ടും റയലിന്റെ മുഖം രക്ഷിച്ചു.1,000 യൂറോപ്യൻ ഗോളുകൾ നേടുന്ന ആദ്യ ക്ലബായി മാറിയ ലാലിഗ വമ്പന്മാർക്ക് ഒരു നാഴികക്കല്ലായിരുന്നു ബെൻസെമയുടെ ആദ്യ ഗോള്‍.കളി അവസാനിക്കുന്നതിന് മുമ്പ് ക്ഷീണിതന്‍ ആയ ഫ്രാൻസ് ഇന്റർനാഷണൽ കളം വിടുകയും ചെയ്തു.
ആദ്യ പകുതിയില്‍ പതിനാലാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി കൊണ്ട് ബെന്‍സെമ റയലിന് ബ്രേക്ക് നേടി കൊടുത്തു.ശക്തറിനു വേണ്ടി ഫെര്‍ണാണ്ടോ നേടിയ ഗോള്‍ കുറച്ച് സമയത്തിന് എങ്കിലും അവര്‍ക്ക് ആശ്വാസം നല്‍കി.നാല് കളിയില്‍ നിന്ന് മൂന്നു ജയം നേടിയ റയല്‍ ഇതോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തും ഒരു സമനില മാത്രം നേടിയ ശക്തര്‍ ലീഗില്‍ അവസാന സ്ഥാനത്തുമാണ്.






































