മെസ്സി ഇല്ലാതെ ലെപ്സ്ഗിനെതിരെ ഇറങ്ങാന്‍ പിഎസ്ജി
അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സിക്ക് പരിക്ക് മൂലം ആർബി ലെപ്സിഗുമായുള്ള പാരീസ് സെന്റ് ജെർമെയ്ന്റെ ചാമ്പ്യൻസ് ലീഗ് പോരാട്ടം നഷ്ടമാകുമെന്ന് പിഎസ്ജി അറിയിച്ചു.താരത്തിന് ഇടത് ഹാംസ്ട്രിംഗിനും കൂടാതെ ഇടത് കാല്‍മുട്ടിനും ശ്നമുണ്ടെന്ന് പിഎസ്ജി പറഞ്ഞു.രണ്ടാഴ്ച മുമ്പ് പാരീസിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 3-2 ന് ലെപ്സിഗിനെ പരാജയപ്പെടുത്തി പിഎസ്ജി തിരിച്ചടിച്ചപ്പോൾ അർജന്റീനിയൻ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടി.
“എല്ലാ കളികൾക്കും അതിന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ട്, ലീപ്സിഗ് ഒരു നല്ല ടീമായതിനാൽ നാളെ കഠിനമായിരിക്കുമെന്ന് ഞങ്ങൾക്കറിയാം. മെസ്സി ഉടൻ തിരിച്ചെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” പിഎസ്ജി കോച്ച് മൗറീഷ്യോ പോച്ചെറ്റിനോ പറഞ്ഞു.ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ മൂന്ന് മത്സരങ്ങൾക്ക് ശേഷം ഏഴ് പോയിന്റുമായി പിഎസ്ജി ഒന്നാം സ്ഥാനത്താണ് ലെപ്സിഗ് ആണെങ്കില്‍ മൂന്നു തോല്‍വിയോടെ അവസാന സ്ഥാനത്തും.






































