ബയേണ്‍ കുതിപ്പ് തുടരുന്നു
തന്റെ നൂറാം ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റോബർട്ട് ലെവൻഡോവ്സ്കി ഒരു ഹാട്രിക് നേടുകയും ഒരു അസിസ്റ് നല്‍കുകയും കൂടാതെ ഒരു പെനാല്‍ട്ടി പാഴാക്കുകയും ചെയ്തു.ബയേൺ മ്യൂണിക്ക് ചൊവ്വാഴ്ച ബെൻഫിക്കയെ 5-2 ന് തകർത്ത് ഗ്രൂപ്പ് ഇയിലെ രണ്ട് മത്സരങ്ങൾ ശേഷിക്കെ നോക്കൗട്ടിലേക്ക് കുതിച്ചു.
26 ആം മിനുട്ടില്‍ ലെവ തന്റെ ആദ്യ ഗോള്‍ നേടി വരവു അറിയിച്ചു.അദ്ധേഹത്തെ കൂടാതെ സെര്‍ജി ഗ്നാബ്രി,ലിരോയ് സാനെ എന്നിവര്‍ ആണ് ഗോള്‍ കണ്ടെത്തിയ മറ്റ് മ്യൂണിക്ക് താരങ്ങള്‍.ബെന്‍ഫിക്കക്ക് വേണ്ടി മൊറാട്ടോ,ഡേവിഡ് നൂനെസ് എന്നിവര്‍ ആണ് ഗോള്‍ നേടിയത്.ഗ്രൂപ്പിലെ നാലാം ജയത്തിന് ശേഷം 12 പോയിന്റുമായി ബയേൺ ഒന്നാമതാണ്,നാല് പോയിന്റോടെ ബെന്‍ഫിക്ക മൂന്നാം സ്ഥാനത്തും.






































