European Football Foot Ball Top News

റൗണ്ട് ഓഫ് 16 ല്‍ ഇടം നേടി യുവന്റസ്

November 3, 2021

റൗണ്ട് ഓഫ് 16 ല്‍ ഇടം നേടി യുവന്റസ്

ചൊവ്വാഴ്ച നടന്ന സെനിത് സെന്റ് പീറ്റേഴ്‌സ്ബർഗിനെതിരെ നേടിയ  ജയത്തോടെ യുവന്റസ് റൗണ്ട് ഓഫ്  16-ന് രണ്ട് ഗ്രൂപ്പ് മത്സരങ്ങൾ ബാക്കിനിൽക്കെ  തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു.രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ആണ് യുവന്റസ് വിജയം.ഗ്രൂപ്പ് എച്ചിൽ നോക്കൗട്ട്-സ്റ്റേജ് സ്ഥാനം ഉറപ്പാക്കാൻ സെനിത്തിനെതിരെ ഒരു പോയിന്റ് മാത്രമേ ആവശ്യമുണ്ടായിരുന്നു എങ്കിലും 11-ാം മിനിറ്റിൽ തന്നെ ഡിബാലയുടെ ഗോളില്‍ യുവന്റസ് ലീഡ് നേടി.

ആദ്യ പകുതിയില്‍ തന്നെ ബോന്നൂച്ചി ഓണ്‍ ഗോള്‍ നേടിയതോടെ സോര്‍ സമനിലയായി.രണ്ടാം പകുതിയില്‍ ഡിബാല,ചീസ,മോറാട്ട എന്നിവര്‍ സ്കോര്‍  ബോര്‍ഡില്‍   ഇടം നേടിയതോടെ യുവന്റസിന്റെ വിജയം എളുപ്പം ആയി.സെനിറ്റിന്റെ രണ്ടാം ഗോള്‍ നേടിയത് സര്‍ദാര്‍ അസ്മോന്‍ ആയിരുന്നു.മത്സരത്തിനു ശേഷം നടന്ന പത്രസമ്മേളനത്തില്‍ ടീമിന്‍റെ പ്രകടനത്തില്‍ താന്‍ ഏറെ തൃപ്തന്‍ ആണെന്ന് കോച്ച് അലെഗ്രി പറഞ്ഞു.

Leave a comment