വീണ്ടും റൊണാള്‍ഡോ
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചൊവ്വാഴ്ച ചാമ്പ്യൻസ് ലീഗിൽ അറ്റലാന്റയോട് 2-2 സമനില നേടി.രണ്ടു തവണ പിന്നില്‍ നിന്ന ശേഷം ആണ് യുണൈറ്റഡ് സമനില നേടിയത്.റൊണാള്‍ഡോ തന്നെ ആണ് ഇത്തവണയും യുണൈറ്റഡിന്റെ മുഖം രക്ഷിച്ചത്.അദ്ദേഹംത്തില് നിന്നാണ് രണ്ടു ഗോളും യുണൈറ്റഡിന്റെ പിറന്നത്.
12 ആം മിനുട്ടില്‍ ജോസപ്പ് ഇലിസിച്ച് തൊടുത്തു വിട്ട ഷോട്ട് യുണൈറ്റഡ് കീപ്പർ ഡേവിഡ് ഡി ഗിയയുടെ ശരീരത്തില്‍ തട്ടി ഉള്ളില്‍ കേറിയ ഗോളില്‍ അവര്‍ ലീഡ് നേടി.റൊണാള്‍ഡോ അതിനു മറുപടി നല്‍കിയത് ആദ്യ പകുതിയുടെ അവസാനത്തില്‍ ആയിരുന്നു.രണ്ടാം പകുതിയിലും ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷവും റൊണാള്‍ഡോയുടെ എക്സ്ട്രാ ടൈം ഗോള്‍ ആണ് ഡെവിള്‍സിനെ രക്ഷിച്ചത്.മത്സരത്തിനിടയില്‍ ഡിഫണ്ടര്‍ വരാനേ പരിക്ക് പറ്റി കളം വിട്ടത് യുണൈറ്റഡിന് കയ്പേറിയ വാര്‍ത്ത ആയിരുന്നു.






































