European Football Foot Ball Top News

ഡൈനാമോ കീവിനെ ബാഴ്സക്ക് പരാജയപ്പെടുത്തണം

November 2, 2021

ഡൈനാമോ കീവിനെ ബാഴ്സക്ക് പരാജയപ്പെടുത്തണം

ചൊവ്വാഴ്ച റൊണാൾഡ് കോമാൻ യുഗത്തിന് ശേഷമുള്ള തങ്ങളുടെ കന്നി യൂറോപ്യൻ മത്സരത്തിന് തുടക്കമിടുന്നു എഫ്സി ബാഴ്സലോണ.ഇന്നത്തെ അവരുടെ എതിരാളി ഡൈനാമോ കീവ് ആണ്.കഴിഞ്ഞ മത്സരത്തില്‍ കോമാന് കീഴില്‍ ബാഴ്സ അവരെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു.ഇന്ന് മത്സരം നടക്കാന്‍ പോകുന്നത് കീവിന്റെ ഹോം സ്റ്റേഡിയത്തില്‍ ആണ്.മത്സരം ഒന്നരക്കും ആണ് അരഞ്ഞേറാന്‍ പോകുന്നത്.

കോമാന് ശേഷം  സെർജി ബർജുവൻ ഇപ്പോൾ ടീമിന്റെ ഇടക്കാല ചുമതല ഏറ്റെടുത്തു, പക്ഷേ വാരാന്ത്യത്തിൽ അദ്ദേഹത്തിന്റെ  തുടക്കം അത്ര മികച്ചത് ആയിരുന്നില്ല.സമനിലയോടെ ആണ് അദ്ദേഹം ലീഗിന് തുടക്കം ഇട്ടത്.ഇത് അദ്ദേഹത്തിന്റെ ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരം ആണ്.എങ്ങനെയും യോഗ്യത നേടുക എന്ന ചുമതല അദ്ദേഹത്തിന്റെ ചുമലില്‍ ആണ് ഇപ്പോള്‍ ഉള്ളത്.ലീഗ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ബാഴ്സ.

Leave a comment