ബയേണിനു നോക്കൌട്ട് ഒരു ജയം അകലെ
ചൊവ്വാഴ്ച അലയൻസ് അരീനയിലേക്ക് ബെൻഫിക്കയെ സ്വാഗതം ചെയ്യുമ്പോൾ 2021-22 ചാമ്പ്യൻസ് ലീഗിന്റെ നോക്കൗട്ട് ഘട്ടങ്ങളിൽ ഒരു സ്ഥാനം ഉറപ്പാക്കാൻ ബയേൺ മ്യൂണിക്ക്.ജൂലിയൻ നാഗെൽസ്മാന്റെ ടീം മൂന്നു വിജയം നേടി കൊണ്ട് ലീഗില്‍ ഒന്നാം സ്ഥാനത് തന്നെ ആണു.ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഒന്നരക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.
ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിന്റെ കൈകളിൽ ചരിത്രപരമായ 5-0 എന്ന സ്കോറില്‍ പരാജയപ്പെട്ടു കൊണ്ട് മ്യൂണിക്ക് തങ്ങള്‍ക്കും പല കുറവുകള്‍ ഉണ്ട് എന്ന് കാട്ടി തന്നു.അതിനു ശേഷം മികച്ച ഒരു ജയം നേടി എങ്കിലും ഈ ഒരു തോല്‍വി വ്യക്തം ആക്കുന്നത് മ്യൂണിക്ക് ഒരു ബാലി കേറാമല അല്ല എന്നതാണ്.ഈ ഒരു തോല്‍വിയില്‍ നിന്ന് തന്നെ ആയിരിക്കും ബെന്‍ഫിക്കയും അവരുടെ ഇന്നത്തെ മത്സരത്തിന് പഠനം നടത്താന്‍ പോകുന്നത്.






































