മാല്‍മോയെ നേരിടാന്‍ യുറോപ്പിയന്‍ ചാമ്പ്യന്മാര്
ചൊവ്വാഴ്ച ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എച്ചിൽ മാൽമോയുമായി വീണ്ടും എതിരിടാന്‍ ചാമ്പ്യന്‍സ് ലീഗ് ട്രോഫി ഹോൾഡർമാരായ ചെൽസി.യുവന്റസിന് പിന്നിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ചെല്‍സി എങ്കില്‍ ഇതുവരെ ഒരു ഗോള്‍ പോലും നേടാതെ മൂന്നു മത്സരങ്ങളിലും തോല്‍വി മാത്രം നേടി കൊണ്ട് പോയിന്റ് ടെബളില്‍ നാലാം സ്ഥാനത്താണ്.
ഇന്ന് രാത്രി ഇന്ത്യന്‍ സമയം പതിനൊന്നേക്കാലിനു മാല്‍മോയുടെ ഹോം സ്റ്റേഡിയം ആയ എലെടയില് വച്ചാണ് മത്സരം നടക്കാന്‍ പോകുന്നത്.കഴിഞ്ഞ മത്സരത്തില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 2021 ഒക്ടോബർ 20-ന് മാൽമോ ഡിഫൻഡർ ലാസ്സെ നീൽസന്റെ ടാക്കിളില്‍ ആണ് ലുക്കാക്കുവിനു പരിക്ക് പറ്റിയത്.ആ മത്സരത്തില്‍ ചെല്‍സി മാല്മോയേ എതിരില്ലാത്ത നാല് ഗോളിന് ആണ് പരാജയപ്പെടുത്തിയിരുന്നത്.






































