അഗ്യൂറോക്ക് പിന്തുണ നല്‍കി കൊണ്ട് സ്റ്റര്‍ലിംഗ്
ശനിയാഴ്ച അലാവസുമായി ബാഴ്‌സലോണ 1-1ന് സമനിലയിൽ പിരിഞ്ഞതിന്റെ ആദ്യ പകുതിയിൽ തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്ന് സെർജിയോ അഗ്യൂറോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇടക്കാല ഹെഡ് കോച്ച് സെർജി ബർജുവൻ സ്ഥിരീകരിച്ചിരുന്നു.കാലിൻ്റെ പരുക്കിൽ നിന്ന് മുക്തി നേടാന്‍ താരം ആദ്യം രണ്ടു മാസം മത്സരത്തില്‍ നിന്നും വിട്ട് നിന്നു.
ഈ സംഭവത്തെ തുടര്‍ന്ന് അഗ്യൂറോയുടെ മുൻ മാഞ്ചസ്റ്റർ സിറ്റി ടീമംഗം റഹീം സ്റ്റെർലിംഗ് ഞായറാഴ്ച ട്വിറ്ററിൽ അർജന്റീന താരത്തിന് പിന്തുണ അറിയിച്ചു.താരം മാത്രമല്ല സിറ്റിയും താരത്തിന് വളരെ വേഗത്തില്‍ സുഖം പ്രാപ്പിക്കുന്നതിനു വേണ്ടി ആശംസ അറിയിച്ചു.നെഞ്ചിൽ അസ്വസ്ഥതയുണ്ടെന്ന് പരാതിപ്പെട്ടതിനെ തുടർന്ന് അദ്ദേഹം ഹൃദയ പരിശോധനയ്ക്ക് വിധേയനായതായി ക്ലബ്ബ് പിന്നീട് സ്ഥിരീകരിച്ചു.






































