റൊണാള്‍ഡോയേ പ്രെസ്സ് ചെയ്യാന്‍ അനുവധിക്കരുത് !!!
ക്രിസ്റ്റ്യാനോ റൊണാൾഡോയേ കൂടുതല്‍ അപകടകാരി ആക്കുന്നതിനു മറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ കൂടുതൽ പ്രതിരോധ ചുമതലകൾ വഹിക്കണമെന്ന് റോയ് കീൻ.ടോട്ടൻഹാം ഹോട്‌സ്‌പറിനെതിരെ റൊണാള്‍ഡോ നേടിയ ഗോളിനെ വാ തോരാതെ ആണ് റോയ് കീന്‍ പ്രശംസിച്ചത്.
റൊണാള്‍ഡോ പന്തിനു വേണ്ടി വേണ്ട വിധം പ്രെസ്സ് ചെയ്യുന്നില്ല എന്നത് കുറെ നാളുകള്‍ ആയി ഉയരുന്ന ഒരു വാദം ആണ്.എന്നാല്‍ റൊണാള്‍ഡോയെ പോലുള്ള ഒരാളെ കൊണ്ട് ഇത് ചെയ്യിപ്പിക്കുന്നത് തെറ്റ് ആണ് എന്നും മറ്റു താരങ്ങള്‍ അദ്ദേഹത്തിന്റെ ലോഡ് വഹിക്കണം എന്നും മുന്‍ യുണൈറ്റഡ് താരം വെളിപ്പെടുത്തി.”മോഡേണ്‍ ഫുട്ബോളില്‍ പതിനൊന്നു പേരും പന്തിനു വേണ്ടി പായണം എന്നാണ് പറയുന്നത് എന്നാല്‍ വളരെ തന്ത്രശാലികള്‍ ആയ ഒന്ന് രണ്ടു പേരെ നമ്മുക്ക് ഒഴിവാക്കാം.” റോയ് കീന്‍ പറഞ്ഞു.കഴിഞ്ഞ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന് ആണ് റെഡ് ഡെവിള്‍സ് ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സിനെ പരാജയപ്പെടുത്തിയത്.






































