റൊണാള്‍ഡോയെ സാക്ഷിയാകി ഹാട്രിക്ക് നേടി സല
ഓൾഡ് ട്രാഫോർഡിൽ ലിവർപൂളിനോട് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കനത്ത തോൽവി ഏറ്റുവാങ്ങി.ഈ അടുത്ത കാലതൊന്നും യുണൈറ്റഡ് ലിവര്‍പൂള്‍ മത്സരത്തില്‍ ഇത്ര വലിയ മാര്‍ജിനില്‍ പരാജയപ്പെട്ടിട്ടില്ല.എതിരില്ലാത്ത അഞ്ചു ഗോളിന് ആണ് ലിവര്‍പൂള്‍ വിജയം നേടിയത്.അത് കൂടാതെ യുണൈറ്റഡ് താരങ്ങളില്‍ ആറു പേര്‍ക്ക് മഞ്ഞ കാര്‍ഡും ഒരു റെഡ് കാര്‍ഡും ലഭിച്ചു എന്നതും എത്ര ത്രോളം ടീം എന്ന നിലയില്‍ അവര്‍ പരാജയം ആയിരുന്നു എന്ന് കാണിച്ചു തരുന്നു.
നബി കേയിറ്റ തുടങ്ങി വച്ച ഗോള്‍ മഴ പിന്നീട് സലയും ജോട്ടയും ചേര്‍ന്നു പൂര്‍ത്തീകരിക്കുകയായിരുന്നു.ഈജിപ്ഷ്യന്‍ താരം സല ഹാട്രിക്ക് നേടുകയും ചെയ്തു.ഇത്രയും വലിയ തോല്‍വിക്ക് യുണൈറ്റഡ് മാനേജ്മെന്റ് എന്ത് നിലപാട് എടുക്കും എന്നത് കാത്തിരിക്കുകയാണ് ആരാധകര്‍ അടങ്ങുന്ന ഫുട്ബോള്‍ ലോകം.






































