മൂന്നാം വിജയവുമായി മ്യൂണിക്ക്
ബയേൺ മ്യൂണിക്ക് രണ്ടാം പകുതിയുടെ അവസാന 15 മിനിറ്റുകളില്‍ നാല് ഗോളുകള്‍ നേടി കൊണ്ട് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഇ മത്സരങ്ങളിൽ മൂന്നാം വിജയം റെക്കോര്‍ഡ് ചെയ്തു.എഴുപതാം മിനിറ്റിൽ ലെറോയ് സാനെ ആണ് കുറെ നേരത്തിന് ശേഷമുള്ള അവരുടെ കാത്തിരിപ്പിന് വിരാമം ഇട്ട് കൊണ്ട് ആദ്യ ഗോള്‍ നേടിയത്.
ബെന്‍ഫിക്ക താരം 80 ആം മിനുട്ടില്‍ ഓണ്‍ ഗോള്‍ നേടുകയും സ്ട്രൈക്കര്‍ ലെവന്‍ഡോസ്ക്കി 82 ആം മിനുട്ടിലും സാനെ 84 ആം മിനുട്ടിലും ശേഷിക്കുന്ന ഗോളുകള്‍ നേടി.ലീഗ് പട്ടികയില്‍ ബയേണ്‍ മ്യൂണിക്ക് ഒന്നാം സ്ഥാനത്താണ്.രണ്ടാം സ്ഥാനത്ത് ഇരിക്കുന്ന ബെന്‍ഫിക്കയില്‍ നിന്നും വളരെ ദൂരത് ആണ് മ്യൂണിക്ക് ഉള്ളത്.പനി മൂലം മത്സരത്തിനു കോച്ച് ജൂലിയന്‍ നാഗല്സ്മാന് ഉണ്ടായിരുന്നില്ല.






































