European Football Foot Ball Top News

ചാമ്പ്യന്‍സ് ലീഗ് സീസണിലെ ബാഴ്സയുടെ ആദ്യ വിജയം

October 21, 2021

ചാമ്പ്യന്‍സ് ലീഗ് സീസണിലെ ബാഴ്സയുടെ ആദ്യ വിജയം

ബാഴ്‌സലോണ തങ്ങളുടെ ഏറ്റവും മോശം തുടക്കം കാഴ്ച്ചവച്ച  ചാമ്പ്യൻസ് ലീഗ് കാമ്പെയ്‌നിൽ ആദ്യ ജയം നേടി കൊണ്ട് പട്ടികയില്‍ തങ്ങളുടെ ആദ്യ  പോയിന്റ്‌  നേടി.അവര്‍ ബുധനാഴ്ച ക്യാമ്പ് നൗവിൽ ഡൈനാമോ കീവിനെ 1-0ന് തോൽപ്പിച്ചു.നിലവില്‍ ഗ്രൂപ്പ് ഇ യില്‍ മൂന്നാം സ്ഥാനത്താണ് ബാഴ്സലോണ.

ആൽബയിൽ നിന്ന് ലഭിച്ച ക്രോസ് ഗോളാക്കി കൊണ്ട് പിക്വെ ആണ് ബാഴ്സക്ക് ബ്രേക്ക് നേടി കൊടുത്തത്.ആദ്യ ഗോള്‍ നേടിയതിനു ശേഷം മറ്റൊരു ഗോള്‍ നേടാനുള്ള ദാഹം ബാഴ്സ താരങ്ങള്‍ കാണിച്ചില്ല.കീവ് താരങ്ങള്‍ ആകട്ടെ ഒരു ഷോട്ട് ഓണ്‍ ടാര്‍ഗറ്റ് പോലും നേടാന്‍ അവര്‍ക്ക് കഴിഞ്ഞുമില്ല.ബാഴ്സ അവരുടെ അടുത്ത മത്സരത്തില്‍ ചിറ വൈരികള്‍ ആയ റയല്‍ മാഡ്രിഡിനെ ആദ്യ എല്‍ ക്ലാസിക്കോ മത്സരത്തില്‍ നേരിടും.

Leave a comment