തലക്കും പിള്ളേര്‍ക്കും നാലാം ഐപിഎല്‍ കപ്പ്
ഐ പി എലില്‍ തങ്ങളുടെ നാലാം കിരീടം നേടി കൊണ്ട് ചെന്നൈ തങ്ങളുടെ നഷ്ട്ടപ്പെട്ട പ്രതാപം വീണ്ടെടുത്തു.കഴിഞ്ഞ രണ്ടു തവണ മുംബൈയുടെ അടുത്തേക്ക് പോയ കിരീടത്തിനെ ചെന്നൈ ഫൈനലില്‍ കൊല്‍ക്കത്തയെ 27 റണ്‍സിനു തോല്പിച്ചു കൊണ്ട് തിരിച്ചെടുത്തു.
കൊല്‍ക്കത്ത ടോസ് നേടി ബോളിംഗ് ചെയ്യാന്‍ തീരുമാനിച്ചത് വലിയ ഒരു തെറ്റായി പോയി എന്ന് ആദ്യ ഇന്നിങ്ങ്സില്‍ ചെന്നൈ തെളിയിച്ചു.ഋതുരാജ് ഗൈക്കാവധ്,ഹാഫ് ഡു പ്ലെസ്സി, മൊയീന്‍ അലി,റോബിന് ഉത്തപ്പ എന്നിവരുടെ ഇന്നിങ്ങ്സുകള്‍ ചെന്നൈയെ മികച്ച സ്കോറിലേക്ക് നയിച്ചു.192 റണ്‍സ് നേടിയ ചെന്നൈ ബോളിങ്ങില്‍ അച്ചടക്കം പാലിച്ചു.ആദ്യ ഓവറുകളില്‍ വിക്കറ്റ് നേടാന്‍ കഴിയാതെ പോയെങ്കിലും ഏറ്റവും കൂടുതല്‍ അച്ചടക്കം വേണ്ട സമയത്ത് മികച്ച ലൈനില്‍ പന്തെറിഞ്ഞ ബോളര്‍മാര്‍ ചെന്നൈക്ക് വിജയം സുനിശ്ചിതമാക്കി.