European Football Foot Ball Top News

മുഴുവന്‍ കാണികളെ വരവേല്‍ക്കാന്‍ ഒരുങ്ങി കാമ്പ് ന്യൂ

October 13, 2021

മുഴുവന്‍ കാണികളെ വരവേല്‍ക്കാന്‍ ഒരുങ്ങി കാമ്പ് ന്യൂ

കോവിഡ്  കാരണം 2020 മാർച്ചിൽ ഫുട്ബോൾ  സ്റ്റേഡിയങ്ങള്‍   അടച്ചതിനുശേഷം ബാഴ്സലോണയ്ക്ക് അവരുടെ മുഴുവന്‍  ജനക്കൂട്ടത്തിന് മുന്നിൽ കളിക്കാൻ കഴിഞ്ഞില്ല. ഒക്ടോബർ 24 ന് ക്യാമ്പ് നൗവിൽ നടക്കുന്ന എതിരാളികളായ റയൽ മാഡ്രിഡിനെതിരെ ക്ലാസിക്കോയ്‌ക്കൊക്ക് മുന്നേ ഈ   ഞായറാഴ്ച റൊണാൾഡ് കോമാന്റെ ബാഴ്‌സ സൈഡ് ആതിഥേയരായ വലൻസിയക്കെതിരെയുള്ള മത്സരം കാണികള്‍ക്ക് തുറന്നു കൊടുക്കും.

 

സ്പെയിനിലെ കേന്ദ്ര സർക്കാർ ഒക്ടോബർ 1 ന്  ഔട്ട്ഡോർ കായിക വേദികൾക്കുള്ള നിയന്ത്രണങ്ങൾ നീക്കി.എന്നിരുന്നാലും, അനുവദനീയമായ ശേഷി 60 ശതമാനത്തിന് മുകളിൽ ഉയർത്താതിരിക്കാൻ കാറ്റലോണിയ തീരുമാനിച്ചു.നിലവില്‍ നിരവധി കട ബാധ്യതകള്‍ ഉള്ള ബാഴ്സക്ക് ഈ തീരുമാനം വളരെ വലിയ ആശ്വാസം ആകും.കാണികള്‍ക്ക് മുന്നില്‍ നടക്കുന്ന എല്‍ ക്ലാസിക്കോ പകരുന്ന ആവേശവും ഇതോടെ വലുത് ആയിരിക്കും.

Leave a comment