European Football Foot Ball Top News

സുവാരസിനെ എജന്റ്റ് ആയി ഉപയോഗിച്ചു

October 13, 2021

സുവാരസിനെ എജന്റ്റ് ആയി ഉപയോഗിച്ചു

അർജന്റീന താരം ആയ ലയണല്‍ മെസ്സിയുടെ  അടുത്ത സുഹൃത്തായ ലൂയിസ് സുവാരസിനോട്  അത്ലറ്റിക്കോ മാഡ്രിഡില്‍ ചേരാന്‍ താല്‍പര്യം ഉണ്ടോ എന്ന് അറിയാന്‍ ഉള്ള  ദൗത്യത്തിന് ഉപയോഗിച്ചു എന്ന്   മാനേജർ ഡീഗോ സിമിയോണി വെളിപ്പെടുത്തി.

“എനിക്ക് മെസ്സിയെ വിളിക്കണം എന്ന് ഉണ്ടായിരുന്നു.എന്നാല്‍ താന്‍ സുവാരസിനെ ആ ജോലി ഏല്‍പ്പിച്ചു.ഈ ദൗത്യം വെറും മൂന്നു മണിക്കൂര്‍ മാത്രം ആണ് നീണ്ടത്.പിഎസ്ജി താരത്തിന് വേണ്ടി വലിയ ശ്രമങ്ങള്‍ നടത്തുന്നുണ്ടായിരുന്നു.എന്തായാലും ഈ ട്രാന്‍സഫര്‍ നടക്കാന്‍ വലിയ ബുദ്ധിമുട്ട് ഉണ്ടാകുമായിരുന്നു.അദ്ദേഹം ബാഴ്സയിലും ഞങ്ങള്‍ അത്ലറ്റിക്കോ മാഡ്രിഡ്‌ ആയത് തന്നെ ആണ് കാരണം.” സിമിയോണി തന്‍റെ ട്വിട്ടര്‍ അകൌണ്ടിലൂടെ ഈ വാര്‍ത്ത‍ സ്ഥിതീകരിച്ചു.

Leave a comment