European Football Foot Ball Top News

നെയ്മറിനു മാനസിക പിന്തുണ നല്‍കി കൊണ്ട് വല്യേട്ടന്‍ സില്‍വ

October 13, 2021

നെയ്മറിനു മാനസിക പിന്തുണ നല്‍കി കൊണ്ട് വല്യേട്ടന്‍ സില്‍വ

തിയാഗോ സിൽവ തന്റെ അടുത്ത സുഹൃത്തും ബ്രസീൽ ടീമംഗവുമായ നെയ്മറിന് തന്‍റെ വൈകാരികമായ മാനസിക പിന്തുണ അറിയിച്ചു കൊണ്ട് ബ്രസീല്‍ ക്യാപ്റ്റന്‍ തിയഗോ സില്‍വ.ട്ബോളിനെ നേരിടാനുള്ള മനസ്സിന്റെ ശക്തി” ഇപ്പോള്‍  തനിക്കില്ലെന്ന് നെയ്മര്‍ ഒരു അഭിമുഘത്തില്‍ അറിയിച്ചിരുന്നു.സിൽവ ഒരു പതിറ്റാണ്ടായി നെയ്മറിനൊപ്പം സെലെക്കാവോയ്ക്കായി കളിച്ചിട്ടുണ്ട്, കൂടാതെ പാരീസ് സെന്റ് ജെർമെയ്നിലും ഇരുവര്‍ കളിച്ചിട്ടുണ്ട്.

“പ്രത്യേകിച്ച് 2014 ലോകകപ്പിന് ശേഷം നെയ്മര്‍ പറഞ്ഞ പോലുള്ള അതെ പ്രശ്നത്തിലൂടെ ഞാനും കടന്നു പോയിരുന്നു.എന്നെ എല്ലാരും ദുര്‍ബലന്‍ എന്ന് മുദ്ര കുത്തിയ നിമിഷം ആയിരുന്നു അത്.നെയ്മര്‍ എന്നും ഒരു സ്പെഷ്യല്‍ താരം ആണ്.അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും ഞാന്‍ നേരുന്നു.നിങ്ങളുടെ അരികിൽ ശക്തനായ ഒരാൾ വേണമെങ്കിൽ, ഞാൻ എപ്പോഴും ഉണ്ടാകുമെന്ന് അറിയുക. സിൽവ കുടുംബം നിങ്ങളെ സ്നേഹിക്കുന്നു.” സില്‍വ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ, സിൽവ കൂട്ടിച്ചേർത്തു.

Leave a comment