European Football Foot Ball Top News

ന്യൂ കാസില്‍ ലംപാര്‍ഡിന് മികച്ച ഓപ്ഷന്‍ ആകും എന്ന് ജിറൂഡ്

October 13, 2021

ന്യൂ കാസില്‍ ലംപാര്‍ഡിന് മികച്ച ഓപ്ഷന്‍ ആകും എന്ന് ജിറൂഡ്

എസി മിലാൻ സ്ട്രൈക്കർ ഒലിവിയർ ജിറൂഡ് വിശ്വസിക്കുന്നത് ഫ്രാങ്ക് ലാംപാർഡിന് മാനേജ് ചെയ്യാൻ പറ്റിയ ക്ലബ്ബാണ് ന്യൂകാസിൽ യുണൈറ്റഡ് എന്ന്.2021 ജനുവരിയിൽ ഇംഗ്ലീഷുകാരനെ ക്ലബ് പുറത്താക്കുന്നതിനുമുമ്പ് ചെൽസിയിൽ ലാംപാർഡിന് കീഴിലാണ് ജിറൂഡ് കളിച്ചത്.മാഗ്പീസ് അടുത്തിടെ സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് സ്വീകരിച്ച ശേഷം പുത്തന്‍ പദ്ധതികള്‍ നടത്താന്‍ ഉള്ള തിരക്കില്‍ ആണ്.

ദി സൺ റിപ്പോർട്ട് ചെയ്ത വാര്‍ത്ത‍ പ്രകാരം അവിടുത്തെ കോച്ചിംഗ് ഏറ്റെടുക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യത ലാംപാർഡ്, സ്റ്റീവ് ബ്രൂസിൽ എന്നിവര്‍ക്കാണ്.”അദ്ദേഹത്തിന് തിരിച്ചു വരണം എന്നുണ്ട്.അതിനു നല്ലൊരു അവസരം അദ്ദേഹം നോക്കി ഇരിക്കുകയാണ്.ന്യൂ കാസില്‍ അതിനു പറ്റിയ സ്ഥലം ആണ്.” ജിറൂഡ് ടോക്ക് സ്പോര്‍ട്ടിനോട് പറഞ്ഞു.

Leave a comment