ഇംഗ്ലണ്ട് – ഹംഗറി മത്സരം സമനിലയില്‍
2022 ലോകകപ്പ് യോഗ്യതയിലേക്ക് ഇംഗ്ലണ്ട് മറ്റൊരു മുന്നേറ്റം നടത്തി, ചൊവ്വാഴ്ച വെംബ്ലിയിൽ ഹംഗറിയോട് 1-1 സമനിലയിൽ പിരിഞ്ഞപ്പോൾ, രണ്ട് മത്സരങ്ങൾ ശേഷിക്കെ ഗ്രൂപ്പ് I യിൽ ഒന്നാം സ്ഥാനത്ത് അവര്‍ തുടരുന്നു.മൂന്നു പോയിന്റിന്റെ ലീഡ് ഉണ്ട് അവര്‍ക്ക്.24 മിനിറ്റിനുശേഷം സന്ദർശകർ റോളണ്ട് സല്ലായ് നേടിയ പെനാല്‍ട്ടി ഗോളിന്റെ പിന്‍ബലത്തില്‍ ലീഡ് നേടി.എന്നാല്‍ ആ ലീഡ് അധിക നേരം നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
37 -ാം മിനിറ്റിൽ ഫിൽ ഫോഡൻ എടുത്ത ഫ്രീകിക്കില്‍ നിന്നും ലഭിച്ച അവസരം ജോണ്‍ സ്ട്ടോന്സ് വലയില്‍ എത്തിച്ചതോടെ സമനില ഇംഗ്ലണ്ട് നിര നേടി.തങ്ങൾ ആധിപത്യം പുലർത്തി എങ്കിലും ആ പെനാല്‍ട്ടി വഴങ്ങിയ പോലുള്ള മോശം തീരുമാനങ്ങള്‍ എടുക്കാന്‍ പാടില്ല എന്ന് കോച്ച് ഗരത് സൗത്ത്ഗെറ്റ് മത്സരശേഷം വെളിപ്പെടുത്തി.






































